ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലും ഇന്ധനവില വർധന. പ്രീമിയം പെട്രോൾ വില 2 രൂപയിലധികം വർധിച്ചിട്ടുണ്ട്. എന്നാൽ പ്രീമിയം പെട്രോളിന് വില വർധിച്ചാൽ സാധാരണക്കാരെ ബാധിക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കിയത്. രാജ്യത്തെ മൊത്തം വിൽക്കുന്ന പെട്രോളിന്റെ 3 മുതൽ 4 ശതമാനം മാത്രമാണ് പ്രീമിയം പ്രെട്രോളെന്നും കേന്ദ്രം പറയുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് വ്യവസായിക ഉപഭോക്താക്കളിലേക്കെത്തുന്ന ഡീസലിനും വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലിറ്ററിന് 22 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനം പോലുള്ള തന്ത്രപ്രധാന മേഖലകളിൽ വില 109.59 രൂപയായി ഉയർന്നു. എന്നാൽ വില വർധനവിന് പിന്നിൽ ക്രമാധീതമായി ഉയർന്ന ക്രൂഡ് ഓയിൽ വിലയാണ് സ്വാധീനിച്ചിരിക്കുന്നതെന്നാണ് വിശദീകരണം. രാജ്യത്ത് 65 മുതൽ 70 ഡോളറിനെത്തിയ ക്രൂഡ് ഓയിൽ ഇന്നെത്തുന്നത് 100 മുതൽ 110 ഡോളർ വരെ നൽകിയാണ്. സംഘർഷ സാഹചര്യത്തിൽ ഇനിയും വില ഉയർന്നാൽ പെട്രോൾ ഡീസൽ വിലയെയും ഇത് ക്രമാനുകതമായി ബാധിച്ചേക്കും.
നിലവിൽ, എൽപിജി പോലെ ഇന്ധനക്ഷാമവും ഉണ്ടാകുമോയെന്ന ആശങ്ക നിലവിൽക്കുന്നുണ്ട്. എന്നാൽ രാജ്യത്തുള്ള എല്ലാ എണ്ണ റിഫൈനറികളിലും 250 മില്യൺ ടൺ ശേഷിയാണ്, എൽ പി ജി സംഭരണശേഷി 1.34 മില്യൺ ടൺ ആണ്. ഇത് നിലവിലെ സാഹചര്യത്തിൽ ഉയരാനിടയുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ഇന്ധന വില വർധനവ് തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ഒരുപക്ഷേ ക്രൂഡ് ഓയിൽ വില 130 മുതൽ 140 ഡോളർ വരെ എത്തിയാൽ പെട്രോളിനും ഡീസലിനും 2 മുതൽ 3 രൂപ വരെ ഉയരുമെന്നാണ് റിപ്പോർട്ട്.
English Summary: Fuel prices in India are rising amid West Asia tensions, with diesel seeing a sharp hike and concerns growing over possible shortages despite government assurances of adequate reserves.