പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉയര്‍ന്ന ഇന്ത്യ - പാക്ക് സംഘര്‍ഷത്തില്‍ മരിച്ച സൈനികരുടെ പേരു പുറത്തുവിട്ട് ഇന്ത്യ. ഇന്ത്യന്‍ ആര്‍മി, വ്യോമ സേന എന്നിവയില്‍ നിന്നുള്ള ആറ് സൈനികര്‍ ഓപ്പറേഷന്‍ സിന്ദൂറിനിടെ കൊല്ലപ്പെടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ എഴുതിച്ചേര്‍ത്തു.
സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേശ് കുമാര്‍, അഗ്‌നിവീര്‍ മുരളി നായിക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിംഗ്, ഇന്ത്യന്‍ വ്യോമസേന സര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവരാണ് ഇക്കാലയളലില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയത്. 2025 മെയ് 7 ന് ആയിരുന്നു സൈനിക നടപടി. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനം തമ്മില്‍ യുദ്ധ സമാനമായ സംഘര്‍ഷത്തിലേക്ക് സാഹചര്യങ്ങള്‍ എത്തിയിരുന്നു. വ്യോമാക്രമണം, ഡ്രോണ്‍ ആക്രമണങ്ങള്‍, അതിര്‍ത്തിയില്‍ കനത്ത ഷെല്ലാക്രമണം എന്നിവയിലൂടെയാണ് സൈനിക നടപടിക്ക് പാകിസ്ഥാന്‍ തിരിച്ചടിച്ചത്. നാല് ദിവസം നീണ്ടുനിന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സൈനികനേതൃത്വം നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ മേയ് 10നാണ് അവസാനിച്ചത്.
സംഘര്‍ഷം നടന്ന ഒരു വര്‍ശം പിന്നിടുമ്പോഴാണ് സൈനികരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ എത്രപേര്‍ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെയാണെന്നോ തുടങ്ങിയ വിവരങ്ങള്‍ ഇതുവരെ ഇന്ത്യ പരസ്യമാക്കിയിരുന്നില്ല. 2025ല്‍ നടന്ന വിവിധ സൈനിക നടപടികള്‍ക്കിടെ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ക്കൊപ്പമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരുടെ പേരുകളും പുറത്തുവിട്ടത്.
India has officially disclosed the names of the six soldiers who lost their lives during Operation Sindoor, paying tribute to their courage and sacrifice for the nation. For the first time, the government has publicly honored these martyrs, announcing that their names will be inscribed on the National War Memorial in New Delhi. The move recognizes their supreme sacrifice and ensures that their service and bravery will be permanently commemorated as part of India's military history.