തമിഴ്നാട്, കർണാടക ,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പാത പ്രഖ്യാപിച്ചപ്പോൾ, ഇത്തവണയും കേരളത്തെ തഴഞ്ഞു. പുതിയ ഏഴ് ഹൈസ്പീഡ് റെയിൽ ഇടനാഴികളാണ് ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചത്. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതയ്ക്ക് കേന്ദ്രം അനുകൂലമാണെന്ന പ്രതീക്ഷ നിലനിന്നിരുന്നു. എന്നാൽ ബജറ്റിൽ ഇത്തവണയും കേരളത്തിന് നിരാശയാണുണ്ടായത്.
മുംബൈ – പൂണെ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി, എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികള്‍.
English Summary: Kerala has been excluded from the new high-speed rail corridors in the Union Budget.