India

'ഗ്യാനേഷ് കുമാര്‍ കളിപ്പാവ', ഇലക്ഷന്‍ കമ്മിഷന് മുന്നില്‍ 5 ആവശ്യങ്ങളുമായി കോണ്‍ഗ്രസ്

ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

Madism Desk

വോട്ടര്‍ പട്ടികയിലെ 'സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍' നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നതയിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും കടുത്ത പ്രതിഷേധത്തിന് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെതെരഞ്ഞെടുപ്പ് കമ്മിഷനെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും വിമര്‍ശിച്ചത്. മോദി സര്‍ക്കാരിന്റെ കളിപ്പാവയാണ് ഗ്യാനേഷ് കുമാര്‍ എന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. ഗ്യാനേഷ് കുമാറിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ച് ചോദ്യങ്ങള്‍ക്ക് കമ്മിഷന്‍ മറുപടി നല്‍കണമെന്നും ഖാര്‍ഗെ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലെ പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുക. പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരെ ഇക്കാര്യം അറിയിക്കുക. പുറത്തായവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കണം. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലളിതമായ ഫോര്‍മാറ്റില്‍ കൃത്യസമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭ്യമാക്കണം എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. വോട്ടര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പൊതുജനവിശ്വാസം ഉറപ്പാക്കുന്നതിനുമാണ് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്നും ഖാര്‍ഗെ വ്യക്തമാക്കി.

വിവാദങ്ങളില്‍ കോണ്‍ഗ്രസ് നടത്തുന്ന ഇടപെടല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ദുര്‍ബലപ്പെടുത്താനല്ല, മറിച്ച് ബി.ജെ.പി.ക്കും പ്രതിപക്ഷത്തിനും ഒരുപോലെ വിശ്വാസയോഗ്യമായ ഒരു സ്ഥാപനമായി കമ്മീഷനെ നിലനിര്‍ത്താനാണ്. ഇന്ത്യയിലെ വോട്ടര്‍മാരുടെ അവകാശങ്ങളും ഭരണഘടനയും ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാദേവപുര (ബെംഗളൂരു), അലന്ദ് (കര്‍ണാടക), ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ തിരിമറി നടന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാല് രാഹുല്‍ ഗാന്ധി തുടങ്ങിവച്ച ചര്‍ച്ചകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളും സര്‍ക്കാരുകളും മാറിയേക്കാമെങ്കിലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തെരഞ്ഞെടുപ്പ്സു താര്യമായി നിലനിര്‍ത്താനുള്ള പ്രചാരണം കോണ്‍ഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയായി. 'സിഇസിയുടെ നടപടികള്‍ ഏകപക്ഷീയവും അനുചിതവുമാണെന്ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ വിശേഷിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതനുസരിച്ച് എസ്‌ഐആര്‍, വോട്ടര്‍ പട്ടിക പരിപാലനം എന്നിവയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയത്. പുതിയ വോട്ടര്‍ രജിസ്‌ട്രേഷനുള്ള 'ഫോം 6'-ല്‍ വരുത്തിയ മാറ്റങ്ങള്‍, പേരുകള്‍ നീക്കം ചെയ്യലും പുനഃസ്ഥാപിക്കലും, വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്ന ഉത്തരവുകള്‍ക്കെതിരായ അപ്പീലുകള്‍, വോട്ടര്‍ പട്ടിക ഡാറ്റാബേസിന്റെ കേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങളുമാണ് ചര്‍ച്ചയായത്.

The Congress has intensified its criticism of the Election Commission over reported differences within the poll panel concerning the Special Intensive Revision (SIR) of electoral rolls. At the Congress Working Committee meeting in New Delhi, party president Mallikarjun Kharge strongly criticised Chief Election Commissioner Gyanesh Kumar and called for his removal from office. Kharge accused Kumar of acting in the interests of the Narendra Modi government. The controversy follows reports that Election Commissioners Sukhbir Singh Sandhu and Vivek Joshi had raised objections on several occasions over decisions related to SIR and electoral-roll management. The Election Commission, however, has maintained that its decisions on the SIR process were unanimous.