India

എസ് ജാനകിക്ക് വിട; ദക്ഷിണേന്ത്യയുടെ വാനമ്പാടി ഓർമ്മയായി

മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലോകത്തോട് വിട പറഞ്ഞത്

Madism Desk

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. ഇരുപതില്‍ അധികം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ദക്ഷിണേന്ത്യയുടെ വാനമ്പാടി 88-ാം വയസില്‍ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലോകത്തോട് വിട പറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് എസ് ജാനകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച എസ് ജാനകി ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെയാണ് സംഗീത മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. 19 വയസില്‍ വിധിയിന്‍ വിളയാട്ടെന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാനകി ഇന്ത്യന്‍ സിനിമ രംഗത്തേക്ക് കടന്നുവന്നത്. എംഎസ് ബാബുരാജും പി ഭാസ്‌കരനുമാണ് ജാനകിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്.

പ്രണയം, വിരഹം , ഭക്തി, വാത്സല്യം, കുട്ടിത്തം മലയാളികളുടെ നിത്യ ജീവിതത്തില്‍ പിന്നീട് എസ് ജാനകി ഒഴിച്ചുകൂടാനാകാത്ത ഭാഗമായിമാറി. തന്റെ എഴുപത്തിയെട്ടാം വയസില്‍ ആണ് ജാനകി പാട്ടുനിര്‍ത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിനിടെ നാല് ദേശീയ അവാര്‍ഡുകളും 41 സംസ്ഥാന ചലച്ചിത്ര ബഹുമതികളും ജാനകിയെ തേടിയെത്തി. 2013 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചെങ്കിലും ജാനകി പുരസ്‌കാരം നിരസിച്ചിരുന്നു.

Veteran playback singer S Janaki, known as Nightingale of South India, died at the age of 88. Also known as Janaki Amma, in 2013, she turned down the Padma Bhushan, India's third-highest civilian honour. Expressing that she should be considered for the Bharat Ratna — the nation's highest civilian award — Janaki stated that the recognition was long overdue given her extensive contributions to Indian music.