കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ കടുത്ത വിമർശനമുയർന്ന, ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് ഇന്നലെ ലോക്‌സഭ സാക്ഷിയായത്. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ, എന്ത് കണ്ടിട്ടാണ് പ്രൾഹാദിനെ സ്ഥാനത്തേക്ക് പരിഗണണിച്ചതെന്ന് കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി തുറന്നടിച്ച സാഹചര്യം പോലുമുണ്ടായി. ബിൽക്കീസ് ബാനു കേസിലെ കുറ്റക്കാരുടെ ജാമ്യം ന്യായീകരിച്ചതാണ് ജോഷിയ്ക്ക് മേൽ പ്രതിപക്ഷത്തിനുള്ള വിയോജിപ്പിന്റെ കാരണം.
മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിനെ തുടർന്ന്, ജൂലൈ 26-നാണ് പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൈമാറിയത്.ചോദ്യപേപ്പർ ചോർച്ച കാരണം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയാക്കിയ സർക്കാരിന്റെ നടപടിയെ പ്രതിപക്ഷം ഇന്നലെ കടുപ്പത്തിൽ തന്നെ വിമർശിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളെയും പരാമർശങ്ങളെയും ചൂണ്ടിക്കാട്ടി ചോദ്യങ്ങളും ഉന്നയിച്ചു.
ഗുജറാത്ത് കലാപകാലത്തെ, ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ 2022ൽ മോചിപ്പിച്ച നടപടിയെ ജോഷി പിന്തുണച്ചു എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രധാന ആരോപണം. ഒരു ഗർഭിണിക്കെതിരായ അതിക്രമത്തിൽ പ്രതികളായവരെ പിന്തുണച്ച പശ്ചാത്തലമുള്ള ഒരാളെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കി മാറ്റുന്നത് രാജ്യത്തെ വനിതകൾക്കും വിദ്യാർത്ഥികൾക്കും തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. എന്നാൽ പ്രിയങ്കാ ഗാന്ധി പ്രൾഹാദ് ജോഷിക്കെതിരെ നടത്തിയ വാദങ്ങൾ വസ്തുതാവിരുദ്ധവും സഭാ ചട്ടങ്ങൾക്ക് പുറത്തുള്ളതാണെന്നും കാണിച്ച് സ്പീക്കർ ഓം ബിർള അവ ലോക്‌സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.
ലോക്‌സഭയിൽ പ്രിയങ്ക മുന്നോട്ടുവെച്ച ആരോപണങ്ങളെ പിന്തുണച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പ്രൾഹാദ് ജോഷിയുടെ മുൻകാല പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചു. ലൈംഗിക കുറ്റവാളികളെ പിന്തുണയ്ക്കണം എന്ന് പറയുന്ന മനുഷ്യനോളം മോശക്കാരനാകാൻ ഒരു മനുഷ്യനും കഴിയില്ലെന്നായിരുന്നു രാഹുലിന്റെ പരാമർശം. മറ്റാരെയും തിരഞ്ഞെടുക്കാതെ, അത്തരമൊരാളെ തന്നെ പ്രധാനമന്ത്രി തിരഞ്ഞെടുത്തുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഇതിന് പിന്നാലെ താൻ ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ ന്യായീകരിച്ചിട്ടിലെന്നും നിയമപരമായ നടപടികളെ കുറിച്ച് മാത്രമാണ് സംസാരിച്ചിരുന്നതെന്നും ജോഷി വ്യക്തമാക്കി. വ്യക്തിപരമായ അധിക്ഷേപം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ജോഷി കോൺഗ്രസിനോട് മാപ്പ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപമാണെന്ന് ആരോപിച്ച കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു. സഭയുടെ അന്തസ്സ് കെടുത്തുന്ന ഇത്തരം പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും മാപ്പ് പറയണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ സ്പീക്കറുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്. ഇതിനിടെ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും അത് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നുവെന്നും ജോഷി വ്യക്തമാക്കുകയുണ്ടായി.
പ്രൾഹാദ് ജോഷി ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ ന്യായീകരിച്ചോ? പരാമർശം എന്ത്?
2022 ഓഗസ്റ്റിൽ ബിൽക്കീസ് ബാനു കേസിലെ 11 കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകി ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇതിനെ ന്യായീകരിച്ചുകൊണ്ട് 2022 ഒക്ടോബറിൽ ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തോട് സംസാരിക്കവെ പ്രൾഹാദ് ജോഷി നൽകിയ പ്രസ്താവന ഇങ്ങനെ:
നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് എല്ലാം നടന്നിരിക്കുന്നത്. ആവശ്യമായ സമയം ജയിലിൽ കഴിഞ്ഞ ശേഷം ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. തികച്ചും നിയമവിധേയമായ ആ പ്രക്രിയ മാത്രമാണ് ഇവിടെയും നടന്നിട്ടുള്ളത്.
പ്രതികളുടെ മോചനത്തെ പരസ്യമായി ന്യായീകരിച്ച് പ്രതികരിച്ച ആദ്യ ബി.ജെ.പി മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു പ്രൾഹാദ് ജോഷി. ഈ കേസിൽ പിന്നീട് 2024-ൽ ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കുറ്റവാളികളോട് വീണ്ടും ജയിലിൽ കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.
The Lok Sabha witnessed heated debates yesterday, with sharp criticism directed at Union Education Minister Pralhad Joshi. Following the resignation of Dharmendra Pradhan, Congress MP Priyanka Gandhi even questioned what qualifications had led the government to consider Joshi for the post.
The opposition's objections stem from Joshi's past defence of the remission granted to the convicts in the Bilkis Bano case. After former Education Minister Dharmendra Pradhan stepped down, Joshi was given additional charge of the Education Ministry on July 26.
At a time when the futures of lakhs of students have been thrown into uncertainty due to the question paper leak controversy, the opposition strongly criticized the government's decision to appoint Joshi as the new Education Minister. Congress leaders, including Rahul Gandhi and Priyanka Gandhi, raised questions by pointing to his past positions and public remarks.