ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹേതര ബന്ധങ്ങൾ ഒരു വ്യക്തിയുടെ സ്വഭാവത്തെ നിർണ്ണയിക്കുന്ന ഘടകമല്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ഇത്തരം ബന്ധങ്ങളെ വിലക്കാൻ ഇന്ത്യയിൽ നിയമമില്ലെന്നും, ഇതിന്റെ പേരിൽ ഒരാളുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. തെലങ്കാന പൊലീസ് കോൺസ്റ്റബിൾ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് മനോജ് മിശ്രയും ജസ്റ്റിസ് മൻമോഹനും അടങ്ങിയ ബെഞ്ച് നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
അയൽവാസിയായ യുവതിയുമായി വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇദ്ദേഹം വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നായിരുന്നു പരാതി. പിന്നീട് ഈ കേസ് ലോക് അദാലത്തിൽ ഒത്തുതീർപ്പാവുകയും ചെയ്തിരുന്നു.
നിയമവിരുദ്ധമല്ലാത്ത, ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെടാൻ രണ്ട് മുതിർന്നവർക്ക് അവകാശമുണ്ടെന്നും അതിനെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയിലില്ലെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ഉദ്യോഗാർത്ഥിയുടെ നിയമനം മുൻകാല ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി അധികൃതർ റദ്ദാക്കിയിരുന്നു. തെലങ്കാനയിലെ ഗജുല തിരുപ്പതി എന്ന ഉദ്യോഗാർത്ഥിയാണ് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അയൽവാസിയായ യുവതിയുമായി വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇദ്ദേഹം വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നായിരുന്നു പരാതി. പിന്നീട് ഈ കേസ് ലോക് അദാലത്തിൽ ഒത്തുതീർപ്പാവുകയും ചെയ്തിരുന്നു. ഈ കേസ് ചൂണ്ടിക്കാട്ടി 'മോറൽ ടർപ്പിറ്റ്യൂഡ്' അഥവാ ധാർമ്മിക അധഃപതനം ആരോപിച്ച് ഉദ്യോഗാർത്ഥിയുടെ നിയമനം ബോർഡ് തടയുകയായിരുന്നു.
ഈ നടപടി ഏകപക്ഷീയമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഉദ്യോഗാർത്ഥിയുടെ അപ്പീൽ അനുവദിക്കുകയും അദ്ദേഹത്തെ പൊലീസിലേക്ക് നിയമിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ മുൻകാലത്ത് ഐ.പി.സി സെക്ഷൻ 417 (വഞ്ചന), 420 (വഞ്ചന), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അയൽവാസിയായ യുവതിയുമായി വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇദ്ദേഹം, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു എന്നതായിരുന്നു യുവതിയുടെ പരാതി.
തന്റെ നിയമന നടപടികൾക്കിടെ ഈ ക്രിമിനൽ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥി മറച്ചുവെച്ചിരുന്നില്ല. എന്നാൽ, മുൻകാലത്ത് ഇത്തരം ഒരു കേസിൽ ഉൾപ്പെട്ടതുകൊണ്ട് 'മോറൽ ടർപ്പിറ്റ്യൂഡ്' ആരോപിച്ചാണ് റിക്രൂട്ട്‌മെന്റ് ബോർഡ് നിയമനം റദ്ദാക്കിയത്.
ഈ നടപടി തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ഉദ്യോഗാർത്ഥികളുടെ സ്വഭാവം പരിശോധിക്കാൻ നിയമന അതോറിറ്റികൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സമ്മതിക്കുമ്പോഴും, ആ തീരുമാനങ്ങൾ യുക്തിഭദ്രമായിരിക്കണമെന്ന് കോടതി നിഷ്കർഷിക്കുന്നു.
ഇന്നത്തെ സമൂഹത്തിൽ പ്രണയബന്ധങ്ങൾ വളരെ സാധാരണമാണ്. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ അവസാനിക്കണമെന്നില്ല. ഇത് ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥവൃന്ദം തയ്യാറാവണംസുപ്രീം കോടതി
ഒരു കേസിൽ നിന്ന് ഉദ്യോഗാർത്ഥി കുറ്റവിമുക്തനായോ അല്ലെങ്കിൽ കേസ് ഒത്തുതീർന്നോ എന്നതുകൊണ്ട് മാത്രം നിയമനം നിഷേധിക്കാൻ അധികൃതർക്ക് സാധിക്കില്ല. തീരുമാനം എടുക്കുമ്പോൾ അതെന്തുകൊണ്ട് അയോഗ്യമാണെന്നതിന് വ്യക്തമായ തെളിവുകൾ വേണമെന്ന് കോടതി നിർദേശിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യങ്ങളെ പോലും അധികൃതർക്ക് പുനഃപരിശോധിക്കാം. എന്നാൽ അതിന് അമിതാധികാര പ്രയോഗം പാടില്ല. ഉദ്യോഗാർത്ഥിയുടെ വ്യക്തിജീവിതത്തിലെ തീരുമാനങ്ങൾ ഔദ്യോഗിക പദവിക്ക് യോജിച്ചതാണോ എന്ന് തീരുമാനിക്കുമ്പോൾ വളരെ സൂക്ഷ്മമായ പരിശോധന വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ക്രിമിനൽ വത്കരിക്കുന്നതും, അതിനെ ഒരാളുടെ സ്വഭാവദൂഷ്യമായി മുദ്രകുത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു ഉദ്യോഗാർത്ഥിയുടെ വ്യക്തിപരമായ ജീവിതത്തിലെ ഇത്തരം സംഭവങ്ങൾ തൊഴിൽ യോഗ്യതയെ ബാധിക്കുന്ന ഘടകങ്ങളായി കാണുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന സൂചനയാണ് കോടതി നൽകുന്നത്. ഇന്നത്തെ സമൂഹത്തിൽ പ്രണയബന്ധങ്ങൾ വളരെ സാധാരണമാണ്. എല്ലാ ബന്ധങ്ങളും വിവാഹത്തിൽ അവസാനിക്കണമെന്നില്ല. ഇത് ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥവൃന്ദം തയ്യാറാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
"അവിവാഹിതരായ രണ്ട് മുതിർന്നവർ പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല. ഇത്തരം ബന്ധങ്ങളെ വിലക്കുന്ന ഒരു നിയമവും ഇന്ത്യയിലില്ല. ഈ ബന്ധത്തിന്റെ പേരിൽ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് മോശമായ അനുമാനങ്ങൾ ഉണ്ടാക്കാൻ പാടില്ല."- കോടതി വ്യക്തമാക്കി.
മുൻപ് സമാനമായ കേസുകളിൽ കുറ്റവിമുക്തരാക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പോലും അച്ചടക്ക സേനകളിൽ പ്രവേശനം നിഷേധിച്ച വിധികൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അക്രമപരമായ കുറ്റകൃത്യങ്ങളും, രണ്ട് മുതിർന്നവർ തമ്മിലുള്ള സ്വകാര്യവും പരസ്പര സമ്മതത്തോടെയുള്ളതുമായ ബന്ധങ്ങളും തമ്മിൽ വലിയ അന്തരം ഉണ്ടെന്ന് കോടതി വിലയിരുത്തി. അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ കർശന നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും, സ്വകാര്യമായ ബന്ധങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കുന്നത് നീതീകരിക്കാനാവില്ല എന്നാണ് കോടതിയുടെ നിലപാട്. "മുൻകാല കേസുകളിൽ പ്രതികൾക്കെതിരെ അക്രമം, പൊതു ക്രമസമാധാന ലംഘനം തുടങ്ങിയ ആരോപണങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഈ കേസ് രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള തികച്ചും സ്വകാര്യമായ ഒരു ബന്ധമാണ്. മാത്രമല്ല, പരാതിക്കാരി തന്റെ ആരോപണങ്ങൾ പിൻവലിച്ചതോടെ, വഞ്ചനാക്കുറ്റം യഥാർത്ഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ തന്നെ സംശയങ്ങൾ ബാക്കിനിൽക്കുന്നു."- കോടതി നിരീക്ഷിച്ചു.
സ്‌ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി, ഉദ്യോഗാർത്ഥിയുടെ നിയമനം റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് വിധി അസാധുവാക്കി. ഇതോടെ, ഉദ്യോഗാർത്ഥിക്ക് അനുകൂലമായിരുന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും, അദ്ദേഹത്തിന്റെ അപ്പീൽ അനുവദിക്കുകയും ചെയ്തു.
English Summary: In a significant observation, the Supreme Court of India has stated that a consensual extramarital relationship between two adults cannot be used as a measure of a person's character. The court emphasized that there is no law in India prohibiting such relationships between consenting adults and that denying employment opportunities on this basis is unjustified. The ruling came in a case related to the recruitment of a police constable in Telangana. A bench comprising Justice Manoj Misra and Justice Manmohan held that personal relationships between consenting adults should not automatically disqualify an individual from public employment.