India

Tamil Nadu Exit Poll| തുടർഭരണം ഉറപ്പിച്ച് ഡിഎംകെ, വിജയ് കറുത്ത കുതിരയാവില്ല, ബിജെപിക്ക് വമ്പന്‍ തിരിച്ചടി

തമിഴ്നാട്ടിൽ സ്റ്റാലിൻ തുടരും

Madism Desk

തമിഴ്നാട്ടിൽ ഡിഎംകെ തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പീപ്പിൾ പൾസ് സർവ്വേയാണ് ഡിഎംകെയ്ക്ക് വമ്പൻ വിജയം പ്രവചിച്ചിരിക്കുന്നത്. 125 മുതൽ 145 സീറ്റുവരെ നേടി ഡിഎംകെ സഖ്യം ഭരണം നിലനിർത്തുമെന്ന് സർവ്വേ പറയുന്നു. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് ചൂണ്ടിക്കാണിക്കുന്നു.

Tamil Nadu Exit poll 2026

ഡിഎംകെ 122-132 സീറ്റുകളിൽ ആധികാരിക വിജയം നേടുമെന്നാണ് മാട്രിസ് സർവ്വേ വ്യക്തമാക്കുന്നത്. എഡിഎംകെ-ബിജെപി സഖ്യം ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നുണ്ട്, 87-100 സീറ്റുവരെ എൻഡിഎ നേടുമെന്നാണ് കണക്കുകൾ. വിജയിയുടെ ടിവികെ പ്രതീക്ഷിച്ച തരം​ഗം സൃഷ്ടിക്കില്ലെന്നും 10-12 സീറ്റുകളിലൊതുങ്ങുമെന്നും സർവ്വേ പറയുന്നു.

അതേസമയം 128 മുതൽ 147 സീറ്റുകൾ എന്‍ഡിഎ നേടുമെന്നാണ് ടൈംസിന്റെ എക്സിറ്റ് പോൾ കണക്കുകള്‍. ഡിഎംകെക്ക് 75 മുതൽ 95 വരെ സീറ്റും ടിവികെ-യ്ക്ക് 8 മുതൽ 15 വരെയും ലഭിച്ചേക്കാമെന്നും ടൈംസ് നൌ കണക്കുകള്‍ പറയുന്നു. പുറത്തുവന്ന സർവ്വേകളില്‍ ടൈംസ് നൌ മാത്രമാണ് എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ടിവികെ പ്രത്യക്ഷമായി വലിയ നേട്ടം കൈവരിക്കില്ലെങ്കിലും വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും ടിവികെ അധ്യക്ഷന്‍ വിജയിച്ചു കയറുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നുണ്ട്. മുഖ്യമന്ത്രി പദവിയിലേക്ക് വിജയ് തന്നെ വരണമെന്ന് ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിക്കുണ്ടെന്നും അക്സസ്സ് മൈ ഇന്ത്യയുടെ സർവ്വേ വ്യക്തമാക്കുന്നുണ്ട്. ടിവികെയ്ക്ക് പല മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമാവാന്‍ സാധിക്കുമെന്നും സർവ്വേ പറയുന്നു.

വോട്ടെടുപ്പിന് പിന്നാലെ വന്ന സൂചനകളിൽ ഡിഎംകെ-യ്ക്ക് കൃത്യമായ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. അതുതന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നത്.

English Summary: This content focuses on the Tamil Nadu exit poll analysis, highlighting voter trends, expected party performance, and post-election political implications. It provides an overview of how different constituencies may have voted and what the results could mean for the state’s political future.