ഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്ത് ജൂൺ 22 വരെ ടെലഗ്രാം ആപ്ലിക്കേഷന് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 21 ന് നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ അസാധാരണ നീക്കം.
ചോദ്യപേപ്പർ തട്ടിപ്പുകൾ തടയൽ ലക്ഷ്യമിട്ട് ലോകത്ത് ആദ്യമായാണ് ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടെലിഗ്രാം മെസേജ് എഡിറ്റിങ് ഫീച്ചർ ജൂൺ 30 വരെയാണ് പരിമിതപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.