India

പാറ്റകള്‍ക്ക് മുന്നില്‍ കീഴടങ്ങി മോദി, ഗത്യന്തരമില്ലാതെ ധർമേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചു.

Madism Desk

ഒടുവിൽ വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധർമേന്ദ്ര പ്രധാൻ രാജിക്കത്ത് സമർപ്പിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് വിദ്യാർഥികളുടെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ രാജി.

'കഴിഞ്ഞ 10 ദിവസത്തെ സംഭവങ്ങള്‍ ഏറെ ദുഃഖിപ്പിച്ചു. രാജ്യത്തെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ വലയില്‍ കുടുങ്ങാന്‍ അനുവദിക്കില്ല. ജന്തര്‍ മന്തറിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യം ദേശവിരുദ്ധ ശക്തികള്‍ ചൂഷണം ചെയ്യരുത്... ഈ സാഹചര്യത്തിലാണ് രാജി സമര്‍പ്പിക്കുന്നത് എന്നാണ് ധര്‍മേന്ദ്ര പ്രധാന്റെ വിശദീകരണം.

ജൂണ്‍ ആദ്യം വാരം തുടങ്ങിയ യുവജന പ്രക്ഷോഭം ഒന്നര മാസത്തോളം പിന്നിടുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. നീറ്റ് - യുജി ഫലം വന്നതിന് പിന്നാലെ പുറത്തുവന്ന ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പ്രതിഷേധം ഉയര്‍ന്നത്. അതിനിടെ ഓണ്‍ലൈന്‍ കൂട്ടായ്മകളിലൂടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ അഭിജിത് ദിപ്‌കെയുടെ നേതൃത്വത്തില്‍ 'കോക്രോച്ച് ജനതാ പാര്‍ട്ടി' സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ജൂണ്‍ 6-നാണ് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.

ചെറിയ സമര രൂപമായി ആരംഭിച്ച പ്രതിഷേധത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്ക് പങ്കാളിയായതോടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ജൂണ്‍ 28 മുതല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. പിന്നാലെ മീമുകളും ട്രോളുകളും സര്‍ക്കാസവും നിറഞ്ഞ പുതിയ രീതിയിലുള്ള സമരമാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കളും ജനസമൂഹവും പ്രക്ഷോഭത്തിന്റെ ഭാഗമായി.

സമരത്തോടെ സര്‍ക്കാര്‍ പൂര്‍ണമായും മുഖം തിരിച്ചതോടെ വിദ്യാര്‍ഥികള്‍ 'സംസദ് ചലോ' മാര്‍ച്ച് പ്രഖ്യാപിച്ചു. ജൂലൈ 20 ന് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ 'സംസദ് ചലോ' മാര്‍ച്ച് തടയാന്‍ ഡല്‍ഹി പോലീസ് കടുത്ത നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഏര്‍പ്പെടുത്തി. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

Education minister Dharmendra Pradhan resigned on Saturday, after weeks of massive student protests in Delhi seeking his resignation over exam irregularities, particularly the NEET-UG paper leak.