India

മാന്ത്രിക സംഖ്യയിലെത്തി, തമിഴകം വിജയ് ഭരിക്കും; ഡിഎംകെ കരുനീക്കങ്ങൾക്ക് 'ചെക്ക്‌മേറ്റ്'

ബിജെപി സഖ്യം ഏത് ഘട്ടത്തിലുണ്ടായാലും ഇടതു പ്രസ്ഥാനങ്ങള്‍ ടിവികെ പിന്തുണ പിന്‍വലിക്കും

Madism Desk

ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളേറുന്നു. ഇടതുപാർട്ടികളായ സിപിഐയും സിപിഐഎമ്മും പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെയുടെ ഭരണം സാധ്യമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. നിലവിൽ വിസികെയും വിജയ്ക്ക് പിന്തുണ നൽകാമെന്ന് വാക്കുനൽകിയിട്ടുണ്ട്. ഇടതുപാർട്ടികൾക്ക് തൊഴിൽവകുപ്പ് മന്ത്രിസ്ഥാനം ഉൾപ്പെടെ വാ​ഗ്​ദാനം ചെയ്താണ് വിജയ് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നത്. വിസികെ നേതാവ് തിരുമാവളവനും മന്ത്രിസ്ഥാനത്തിൽ കുറഞ്ഞതൊന്നും ആവശ്യപ്പെടാനിടയില്ല.

ഡിഎംകെ-എഐഎഡിഎംകെ സഖ്യ ചർച്ചകൾ അണിയറയിൽ ചൂടേറിയ ചർച്ചകൾ പുരോ​​ഗമിക്കുന്നതിനിടെ നീക്കങ്ങൾ വേ​ഗത്തിലാക്കിയില്ലെങ്കിൽ ടിവികെയെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടിയാകും. ബിജെപിയുമായി യാതൊരു സഖ്യസാധ്യതയും അനുനയ നീക്കങ്ങളും ഉണ്ടാക്കില്ലെന്ന ഉറപ്പാണ് മൂന്ന് സംഘടനകൾക്കും ടിവികെ നൽകിയിരിക്കുന്ന ഉറപ്പ്. ഇത് ലംഘിച്ചാൽ സർക്കാരിനെ ഇടതുപാളയം തന്നെ താഴെയിറക്കും.

അതേസമയം തമിഴ്നാട്ടിലെ രാഷ്ട്രീയ നീക്കങ്ങൾ പൊതുവിൽ ബിജെപി വിരുദ്ധ വികാരത്തെ ആളിക്കത്തിക്കുകയാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഡിഎംകെ, എഐഎഡിഎംകെ, കോൺ​ഗ്രസ്, ടിവികെ, സിപിഐ, സിപിഐഎം തുടങ്ങി സംസ്ഥാനത്തെ ചെറുതും വലുതുമായ എല്ലാ കക്ഷികളും ബിജെപിയുമായുള്ള സംഖ്യം ഉപേക്ഷിക്കാനുള്ള സാധ്യതകളേറിവരികയാണ്. ഡിഎംകെ ഇൻഡ്യാ സഖ്യത്തിൽനിന്ന് പിന്മാറിയതോടെ എഐഎഡിഎംകെയുമായി കൈകൊടുക്കാനുള്ള സാധ്യതകളും വർധിച്ചിട്ടുണ്ട്.

ടിവികെയെ ഒന്നിച്ച് നേരിടാൻ വരും തിരഞ്ഞെടുപ്പുകളിൽ ഇരുവരും തീരുമാനിച്ചാൽ ടിവികെയുടെ ശക്തി ക്ഷയിക്കും, ഇത് മുന്നിൽകണ്ടാണ് പുതിയ കരുനീക്കങ്ങൾ. കൂടാതെ ആർക്കും ഭൂരിപക്ഷമില്ലെന്ന ​ഗവർണറുടെ വാർത്താക്കുറിപ്പ് ഇരു പാർട്ടികൾക്ക് മുന്നിലും വലിയ സാധ്യതയായി ഇപ്പോഴും ശേഷിക്കുന്നുണ്ട്. കോൺ​ഗ്രസും ഇടതുസംഘടനകളും വേർപിരിഞ്ഞതോടെ സ്റ്റാലിന് എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ പ്രത്യയശാസ്ത്ര പ്രശ്നവും വിലങ്ങുതടിയാവില്ല.

മുഖ്യമന്ത്രി ആര്, രാഷ്ട്രപതി ഭരണം വരുമോ എന്നീ രണ്ട് ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം കണ്ടെത്താൻ തമിഴകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ടിവികെയ്ക്ക് സാധിക്കില്ലെന്ന നിലപാടിലാണ് ​ഗവണർ രാജേന്ദ്ര അർലേക്കർ. ഇതോടെ ഡിഎംകയുടെ സഖ്യചർച്ചകൾക്ക് ​ഗവ‍ർണർ ഇതോടെ ആവശ്യമായ സമയവും നൽകുകയാണ് ചെയ്തത്.

Summary: Actor-turned-politician Vijay is edging closer to forming the government in Tamil Nadu, as his party TVK gains crucial post-poll support from Left parties like Communist Party of India and Communist Party of India (Marxist), along with possible backing from Viduthalai Chiruthaigal Katchi.