Starlink Internet service Image Credit: instagram
International

പ്രക്ഷോഭകാരികൾക്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സൗജന്യമായി നൽകാമെന്ന് ഇലോൺ മസ്‌ക്

ഇറാനിൽ സ്റ്റാർലിങ്ക് റിസീവറുകൾ കൈവശമുള്ളവർക്ക് ഇനി മുതൽ പണം നൽകാതെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാവും

Madism Desk

ടെഹ്‌റാൻ: ഇറാനിലുടനീളം സൗജന്യ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സൗകര്യം വാഗ്ദാനവുമായി ഇലോൺ മസ്‌ക്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ ഇന്റർനെറ്റ് വിച്ഛേദിച്ചതിനു പിന്നാലെയാണ് മസ്ക്കിന്റെ വാ​ഗ്ദാനം. മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്റേതാണ് നിർണായക തീരുമാനം. സ്റ്റാർലിങ്ക് ഉപയോഗിക്കുന്നതിനായുള്ള സബ്സ്ക്രിപ്ഷൻ ചാർജാണ് മസ്‌ക് വേണ്ടെന്നു വെക്കും. ഇറാനിൽ സ്റ്റാർലിങ്ക് റിസീവറുകൾ കൈവശമുള്ളവർക്ക് ഇനി മുതൽ പണം നൽകാതെ ഹൈ-സ്പീഡ് ഇന്റർനെറ്റ് ഉപയോഗിക്കാനാവും.

എന്നാൽ സ്റ്റാർലിങ്ക് ഉപകരണങ്ങൾ കൈവശം വെക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ സ്റ്റാർലിങ്ക് സിഗ്നൽ ജാം ചെയ്യാൻ ഇറാൻ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും മസ്കിന്റെ ഭാഗത്തു നിന്നും ഉണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ ഉക്രൈൻ യുദ്ധമായതും വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിയിലും മസ്‌ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകിയിരുന്നു. നിലവിൽ ഇറാൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ, അമേരിക്ക ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കാനാവും ഇറാൻ ശ്രമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ ആഭ്യന്തരവസ്ഥ നശിപ്പിക്കുന്നത് തുടർന്നാൽ സൈന്യത്തെ ഇറക്കാനാണ് ഇറാൻ അധികൃതർ ഉദ്ദേശിക്കുന്നത്. ഇറാനിൽ തുടരുന്ന പ്രതിഷേധത്തിൽ ഇതുവരെ 500 ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം.

English Summary: Elon Musk has offered free Starlink satellite internet across Iran after authorities shut down connectivity amid protests.