ഇറാനിയൻ സമുദ്രാതിർത്തിയിൽ തികച്ചും അപൂർവ്വമായ ഒരു കച്ചവടം നടന്നുവന്നിരുന്നു — പാകിസ്ഥാനി മീൻപിടുത്തക്കാർ വിലകുറഞ്ഞ സബ്സിഡി ഇറാനിയൻ ഇന്ധനം വാങ്ങി, പകരം ഉയർന്ന മൂല്യമുള്ള ചൂര മീൻ നൽകുന്ന ഒരു ബാർട്ടർ രീതി. എന്നാൽ, ഇറാൻ യുദ്ധം കാരണം ഈ വ്യാപാര രീതി ഇപ്പോൾ ഭീഷണിയിലാണെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധം കടലിലേക്കും നീണ്ടതിന് പിന്നാലെ ബോട്ടുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതും പാകിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതുമൊക്കെ ഈ കച്ചവടത്തിന് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി മുതൽ പെട്രോൾ-ചൂരമീൻ കൈമാറ്റം മോശമാണെന്നാണ് ഈ മേഖലയിലുള്ള മത്സ്യവ്യാപാരികളെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഗൾഫ് ഓഫ് ഒമാനിൽ ഇറാൻ പെട്രോൾ വിതരണക്കാരും പാകിസ്ഥാനി മത്സ്യവ്യാപാരികളും തമ്മിലാണ് കരാറുള്ളത്. കടലിൽ വെച്ചോ അല്ലെങ്കിൽ അതിർത്തി പ്രദേശങ്ങളായ കൊനാരക്, പാസബന്ദർ തുടങ്ങിയ ഇറാനിയൻ തുറമുഖങ്ങൾക്ക് സമീപത്ത് വെച്ചോ പാകിസ്ഥാനി ബോട്ട് ഉടമകൾ തങ്ങൾ പിടിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ചൂര മീനുകൾ ഇറാനിയൻ വ്യാപാരികൾക്ക് നൽകും. ഇതിന് പകരമായി പാകിസ്ഥാനി ബോട്ടുകളിലേക്ക് ആവശ്യമായി ഇറാനിയൻ ഡീസൽ സബ്‌സിഡി നിരക്കിൽ ഇവർക്ക് തിരിച്ചുകൊടുക്കും. പണമിടപാടുകളോ ബാങ്ക് ട്രാൻസ്ഫറോ ഇല്ലാതെയാണ് ഈ സമ്പദ്‌വ്യവസ്ഥ പ്രവർത്തിക്കുന്നത്.
പാകിസ്ഥാനിൽ ഉയർന്ന നിരക്കിലാണ് എപ്പോഴും ഡീസൽ വില. ആഴ്ചകളോളം കടലിൽ കിടന്ന് മീൻ പിടിക്കുന്ന വലിയ ബോട്ടുകൾക്ക് പാക് ഡീസൽ ഉപയോഗിക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കും. അതേസമയം ഇറാനിൽ സബ്‌സിഡി നിരക്കിൽ ഡീസൽ നൽകുന്നുണ്ട്. ഇതുപയോഗിച്ച് വിലകുറഞ്ഞ ഡീസൽ നൽകി, അതിനേക്കാൾ ഉയർന്ന വിപണി മൂല്യമുള്ള ചൂരമീൻ ഇറാനിയൻ വ്യാപാരികൾ സ്വന്തമാക്കും. പരസ്പരം അതിർത്തി പങ്കിടുന്ന പാക് ബലൂചിസ്ഥാനും ഇറാനിലെ സീസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയും തമ്മിൽ കാലങ്ങളായി ഇത്തരത്തിലുള്ള വാണിജ്യ ബന്ധങ്ങളുണ്ട്.
തുടർച്ചയായ സംഘർഷങ്ങൾ കാരണം ഈ കച്ചവടത്തിനാണ് ഇപ്പോൾ ഇടിവുണ്ടായിരിക്കുന്നത്. ഇറാനിലെ തെക്കൻ തീരദേശ തുറമുഖങ്ങളും ഇന്ധന സംഭരണശാലകളും വ്യോമാക്രമണങ്ങളിൽ തകർന്നതോടെ ഇന്ധന കൈമാറ്റം പാടേ നിശ്ചലമായിരിക്കുകയാണ്. നാവികസേനയുടെയും സുരക്ഷാസേനകളുടെയും നിരീക്ഷണം ശക്തമായതോടെ, കടലിൽ വെച്ചുള്ള ഇത്തരം അനൗദ്യോഗിക ഇടപാടുകൾ വ്യാപാരികളുടെ ജീവന് തന്നെ ഭീഷണിയായി.
വിലകുറഞ്ഞ ഇറാനിയൻ ഡീസൽ ലഭിക്കാതായതോടെ ആയിരക്കണക്കിന് പാകിസ്ഥാനി മീൻപിടുത്തക്കാർക്ക് കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇത് കറാച്ചി ഉൾപ്പെടെയുള്ള വൻകിട വിപണികളിലേക്ക് മീൻ എത്തുന്നത് കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ചിലും ജൂലൈയിലുമായി ഏതാനും പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതും എക്സ്ചേഞ്ച് കച്ചവടത്തെ ബാധിച്ചു
ചൂര മീൻ ഇറാനിയൻ അടുക്കളകളിലെ പ്രിയ വിഭവമാണ്. പാക്കിസ്ഥാനികൾക്ക് പക്ഷേ അത്ര താൽപ്പര്യമില്ല. അതുകൊണ്ടുതന്നെ, പിടിക്കുന്ന മീൻ മിക്കവാറും ഇറാനിലേക്ക് അയയ്ക്കുകയാണ് ചെയ്തിരുന്നത്.
യുദ്ധം ആരംഭിച്ചതുമുതൽ പാകിസ്ഥാൻ ഇറാന്റെ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഇത് ഇന്ധനത്തിന്റെ വരവിനെയും മീൻ കയറ്റുമതിയെയും ഒരുപോലെ തടസ്സപ്പെടുത്തി.
കാലാവസ്ഥാ വ്യതിയാനം മൂലവും അമിതമായ മീൻപിടുത്തം മൂലവും ദുരിതത്തിലായിരുന്ന തീരദേശ സമൂഹങ്ങൾക്ക് ഇത് ഇരട്ടപ്രഹരമായി.
കുതിച്ചുയരുന്ന ഇന്ധനവില പാകിസ്ഥാന്റെ ബോട്ട് നിർമ്മാണ മേഖലയെയും നിശ്ചലമാക്കിയിട്ടുണ്ട്. പുതിയ ഓർഡറുകൾ 90% വരെ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
പാകിസ്ഥാന്റെ പ്രധാന സീഫുഡ് കേന്ദ്രമായ കറാച്ചി ഫിഷ് ഹാർബറും മറ്റ് തീരദേശ മേഖലകളും പ്രാദേശിക മീൻപിടുത്തക്കാർക്ക് മാത്രമല്ല, അയൽരാജ്യമായ ഇറാന് വേണ്ടിയും വൈവിധ്യമാർന്ന മീൻപിടുത്ത ബോട്ടുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തമാണ്.
A rare trade once flourished along Iran’s maritime border: Pakistani fishermen would buy subsidized Iranian fuel at low prices and, in return, provide high-value tuna in a barter arrangement. However, reports suggest that the Iran war has now put this trading practice under threat.
With the conflict spilling into the seas, widespread attacks on boats and Pakistan’s closure of its border with Iran have temporarily halted the trade. According to Pakistan’s Dawn newspaper, citing fish traders in the region, the fuel-for-tuna exchange has been struggling since February.