അമേരിക്ക വിട്ട്, ഹാരി രാജകുമാരനും ജീവിതപങ്കാളി മേഗനും തിരികെ ബ്രിട്ടനിലേക്ക് മടങ്ങുന്നു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത. ഈ മാസമവസാനം ഇരുവരും ലണ്ടനിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആറ് വർഷം മുമ്പാണ് രാജപദവികൾ ഉപേക്ഷിച്ച് ഇരുവരും അമേരിക്കയിലേക്ക് കുടിയേറിയത്.
ദമ്പതികളുടെ രണ്ടും ഏഴും വയസ്സുള്ള മക്കളെ ബ്രിട്ടനിലെ ഒരു പ്രൈവറ്റ് സ്കൂളിൽ ചേർത്തു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇരുവരും ഇവടെ സെപ്റ്റംബർ മുതൽ പഠനം ആരംഭിക്കും. ലണ്ടന് പുറത്ത് രാജകൊട്ടാരത്തിന്റെ സ്വത്തുവകകളിൽ പെടാതെ, ഒരു സ്വകാര്യ പ്രോപ്പർട്ടിയാണ് ഹാരിയും മേഗനും വാങ്ങിയിരിക്കുന്നത്. ബ്രിട്ടനിലെത്തിയാലും രാജകീയ പദവികൾ വഹിക്കാൻ ഇരുവരും ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന. 2020-ൽ രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞപ്പോഴുള്ള കരാർ അനുസരിച്ച് ഇരുവരും 'പാതി കൊട്ടാരത്തിൽ, പാതി പുറത്ത്' (Half-in, Half-out) എന്ന രീതിയിൽ പ്രവർത്തിക്കില്ല. തികച്ചും വ്യക്തിപരമായ ജീവിതമായിരിക്കും കുടുംബം നയിക്കുക.
കാൻസർ ചികിത്സയിൽ കഴിയുന്ന ചാൾസ് രാജാവ് ത തന്റെ മകന്റെയും കുടുംബത്തിന്റെയും മടങ്ങിവരവിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഗ്ലൗസെസ്റ്റർഷെയറിലെ ഹൈഗ്രോവ് വസതിയിൽ വെച്ച് ഹാരിയും മേഗനും മക്കളോടൊപ്പം രാജാവിനെ സന്ദർശിച്ചിരുന്നു. പക്ഷേ കഴിഞ്ഞയാഴ്ച, ഹാരി എന്നാൽ ഹാരിയും സഹോദരൻ വില്യം രാജകുമാരനും തമ്മിലുള്ള അകൽച്ച ഇപ്പോഴും പൂർണ്ണമായി മാറിപ്പോയിട്ടില്ലെന്നാണ് യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രിട്ടനിലേക്ക് മടങ്ങുമ്പോൾ തങ്ങൾക്കും കുടുംബത്തിനും ആവശ്യമായ പൊലീസ് സുരക്ഷ (Taxpayer-funded security) നൽകണമെന്ന് ആവശ്യപ്പെട്ട് ഹാരി യുകെ യുകെ സർക്കാരുമായി നിയമപോരാട്ടം നടത്തിയിരുന്നു. ഔദ്യോഗിക സുരക്ഷ തിരികെ ലഭിച്ചില്ലെങ്കിലും സ്വകാര്യ സുരക്ഷാ സംവിധാനങ്ങളോടെയായിരിക്കും ഇരുവരും യുകെയിൽ ജീവിക്കുക.
2022ൽ, എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനാണ് ഹാരിയും മേഗനുമൊന്നിച്ച് അവസാനമായി യുകെയിലെത്തിയത്.
ലണ്ടന്റെ മധ്യഭാഗത്തുള്ള ബക്കിംഗ്ഹാം കൊട്ടാരം, കെൻസിംഗ്ടൺ കൊട്ടാരം തുടങ്ങിയ രാജകീയ വസതികളിൽ തങ്ങാനുള്ള ക്ഷണങ്ങൾ യു.കെ സന്ദർശനങ്ങളിലും ഹാരി നിരസിച്ചിരുന്നു. കൃത്യമായ സർക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമില്ലാതെ, ജനനിബിഡമായ നഗരപ്രദേശങ്ങളിൽ ആക്രമണകാരികളായ പാപ്പരാസികളെയും സുരക്ഷാ ഭീഷണികളെയും തടയാൻ തക്ക ഗേറ്റുകളോ സ്വകാര്യ അതിർത്തികളോ ഇല്ലെന്ന ആശങ്ക ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.
ജൂലൈയിൽ, ഇൻവിക്റ്റസ് ഗെയിംസ് ഫൗണ്ടേഷന്റെ പരിപാടികൾക്കായി ഹാരി എത്തുന്നതിന് മുന്നോടിയായി, രാജകുടുംബത്തിന്ർറെ എസ്റ്റേറ്റിൽ താമസസൗകര്യം ഒരുക്കാമെന്ന് ചാൾസ് രാജാവ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ എസ്റ്റേറ്റ് അതിർത്തിക്ക് പുറത്തേക്ക് കടക്കുമ്പോൾ സുരക്ഷ ലഭിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി.
യുകെയിലേക്കുള്ള മടങ്ങിവരവിൽ ഈ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായാണ്, രാജകുടുംബത്തിന്റെ പ്രോപ്പർട്ടിക്ക് പുറത്ത് തങ്ങാൻ ഹാരിയൂം മേഗനും തീരുമാനിക്കുന്നത്.
സുരക്ഷാകാരണങ്ങളാൽ ഈ വീടിന്റെ കൃത്യമായ ലൊക്കേഷൻ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
അത്യാധുനിക സ്വകാര്യ സുരക്ഷാ സംവിധാനങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ സ്വകാര്യ വസതി, കൊട്ടാരത്തിൽ നിന്ന് അകലം പാലിച്ചുകൊണ്ട് തന്നെ ബ്രിട്ടനിൽ ദീർഘകാലത്തേക്ക് തങ്ങാൻ ഇവർക്ക് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
Prince Harry and his wife Meghan Markle are reportedly set to leave the US and return to the UK, making headlines in international media over the past few days. Reports suggest the couple will return to London at the end of this month.
The couple moved to the US six years ago after stepping down from their royal roles. According to the latest reports, their two children, aged two and seven, have been enrolled in a private school in the UK and will begin classes there in September.
Harry and Meghan have reportedly purchased a private property outside London, rather than a royal estate. Even after returning to the UK, the couple is not expected to take on royal duties.
Under the agreement following their withdrawal from royal duties in 2020, they will not adopt a “half-in, half-out” role. Instead, the family is expected to lead a completely private life.