ഹോർമൂസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമാൻ തീരം വഴി ഹോർമൂസ് മുറിച്ചുകടക്കാൻ ശ്രമിക്കവേ ആയിരുന്നു അപകടം. ആക്രമണത്തിൽ പരിക്കേറ്റ എട്ടുപേരിൽ ആറ് പേരും ഇന്ത്യക്കാരാണ്.
പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലെ തെക്കൻ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന മൊംബാസ, അൽ ബഹിയ എന്നീ കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടയാൾ മൊംബാസയിലെ ജീവനക്കാരനായിരുന്നു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച പുലർച്ചെ ഹോർമൂസ് കടലിടുക്കിന്റെ തെക്കൻ കപ്പൽപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് മിസൈലുകൾ കപ്പലിൽ പതിച്ചത്. അബുദാബിയിലെ സിർകു ദ്വീപിൽ നിന്നും ഷാർജയിലെ ഖോർഫക്കാനിലേക്ക് പോവുകയായിരുന്നു ഈ എണ്ണക്കപ്പലുകൾ. മിസൈൽ പതിച്ചതിനെ തുടർന്ന് രണ്ട് കപ്പലുകളിലും കടുത്ത തീപിടിത്തമുണ്ടായെങ്കിലും പിന്നീട് ഇത് നിയന്ത്രണവിധേയമാക്കി.
ആക്രമണത്തെ അപലപിച്ച യുഎഇ, ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും പ്രതികരിക്കാനുള്ള അവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഒമാൻ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു ടാങ്കറിന് നേരെയും ആക്രമണമുണ്ടായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ഈ കപ്പൽ യുഎഇ ടാങ്കറുകളിൽ ഒന്നാണോ അതോ മറ്റേതെങ്കിലും കപ്പലാണോ എന്ന് വ്യക്തമല്ല.
അതേസമയം യു.എ.ഇയുടെ കപ്പലുകൾ ആക്രമിച്ചതിൽ ഇറാൻ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പക്ഷേ മുന്നറിയിപ്പുകൾ അവഗണിക്കുകയും നാവിഗേഷൻ സംവിധാനങ്ങൾ ഓഫ് ചെയ്യുകയും ചെയ്തതിനാലാണ് രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നുണ്ട്. എന്നാൽ കപ്പലുകളുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല.
യു.എസ് ഇറാനിൽ തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം കടുപ്പിക്കുന്നതിനിടയിലാണ് യുഎഇ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണമുണ്ടായത്.ഇറാന്റെ സൈനിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തുന്നതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇറാനിയൻ കപ്പലുകൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളുടെ സുരക്ഷയ്ക്കായി 20% ചാർജ് ഈടാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മേഖലയിൽ സംഘർഷം കടുത്തത്.
സംഘർഷം കടുത്തതോടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും യുദ്ധഭീതി പടർന്നിട്ടുണ്ട്. ബഹ്‌റൈന് നേരെയും ഇറാന്റെ ഭാഗത്തുനിന്നും വ്യോമാക്രമണ ശ്രമങ്ങൾ ഉണ്ടായതിനെ തുടർന്ന് രാജ്യത്ത് സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമൂസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി ആഗോള എണ്ണ വിപണിയെയും പിടിച്ചുലച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ യുഎസും യുഎഇയും ഇറാന് എതിരെ എന്ത് സൈനിക നീക്കങ്ങൾ നടത്തുമെന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.
ആക്രമണ വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ വൻ പ്രതിഫലനമാണുണ്ടായത്. ഇത് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്.
Reports say an Indian national was killed in Iran's attack on UAE-linked vessels in the Strait of Hormuz. The incident occurred while the ships were attempting to cross the strait via the Omani coast.
Six of the eight people injured in the attack are Indians. The vessels, Mombasa and Al Bahiyah, were sailing through the southern shipping lane within regional waters when they came under attack. The deceased was a crew member aboard Mombasa. Four of the injured remain in critical condition.
The missile strike triggered massive fires on both vessels, leaving them completely destroyed.