International

ചെങ്കടലിൽ സൗദി ടാങ്കറുകൾ ആക്രമിച്ച് ഹൂത്തികൾ: കണ്ണിന് കണ്ണെന്ന് പ്രഖ്യാപനം, 'വിറപ്പിച്ചത്' പത്തോളം കപ്പലുകളെ

സായുധ സേന പുറപ്പെടുവിച്ച ഉപരോധം ലംഘിച്ചതിനാണ് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് യഹ്യ സാരി

Madism Desk

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പുതിയ പ്രതിസന്ധി സൃഷ്ടിച്ച്, ചെങ്കടലില്‍ സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹൂത്തി ആക്രമണം. വിഷയത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ചെങ്കടലിലൂടെ കടന്നുപോകുകയായിരുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റർ റിപ്പോര്‍ട്ട് ചെയ്തു.

സായുധ സേന പുറപ്പെടുവിച്ച ഉപരോധം ലംഘിച്ചതിനാണ് എന്‍സെല, ലൈലിയ എന്നീ പേരുകളിലുള്ള സൗദി എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ടതെന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സാരി വ്യക്തമാക്കി. ഒന്നിലധികം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും, ഇത് കപ്പലുകളില്‍ തീപിടുത്തത്തിന് കാരണമായെന്നും സാരി വ്യക്തമാക്കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ ഭരണകൂടത്തോടും അതിനെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോടും പത്ത് വർഷത്തിലേറെയായി പോരാടുന്ന യെമനി ഗ്രൂപ്പ്, ജൂലൈ 20-നാണ് സൗദി അറേബ്യയ്ക്ക് മേൽ സമുദ്ര ഉപരോധം ഏർപ്പെടുത്തിയത്. ഇറാനിയൻ വിമാനം ലാൻഡ് ചെയ്യുന്നത് തടയാനായി യെമൻ സർക്കാർ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിൽ ബോംബെറിഞ്ഞതിനെ തുടർന്നായിരുന്നു ഉപരോധം.

കണ്ണിന് കണ്ണ് എന്നതാണ് നിലപാടെന്നായിരുന്നു ഉപരോധമേർപ്പെടുത്തി ഹൂത്തികളുടെ പ്രഖ്യാപനം. ഉപരോധത്തിന് ഉപരോധം കൊണ്ട് മറുപടി നൽകാനുള്ള തങ്ങളുടെ മഹത്തായ ജനതയുടെ അവകാശത്തെ ഉറപ്പിച്ചുപറയുന്നതായും വിമതസേന അറിയിച്ചിരുന്നു.

കഴിഞ്ഞ 12 വർഷത്തോളമായി സൗദി നേതൃത്വം തങ്ങൾക്കുമേൽ "അന്യായവും ക്രൂരവുമായ ഉപരോധം" അടിച്ചേൽപ്പിക്കുകയാണെന്നും, "തങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുകയും കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ തുറമുഖങ്ങൾക്കും വിമാനത്താവളങ്ങൾക്കും പൂർണ്ണ ഉപരോധം ഏർപ്പെടുത്തുകയുമാണെന്നും ആരോപണവുമുയർന്നു.

ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ, ചെങ്കടലും ബാബ് അൽ-മന്ദബ് കടലിടുക്കും വഴിയുള്ള ബദൽ മാർഗ്ഗങ്ങളിലൂടെ എണ്ണവിതരണം സുഗമമാക്കാൻ സൗദി അറേബ്യ ശ്രമിച്ചുവരികയായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ പുതിയ ആക്രമണത്തോടെ, ഈ പാതയും ഇപ്പോൾ ഹൂത്തികളുടെ ഭീഷണിയിലായിരിക്കുകയാണ്.

ചെങ്കടലിനെ ഏഡൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് ഇടുക്ക് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ഗതാഗത പാതകളിലൊന്നും ആഗോള എണ്ണ കയറ്റുമതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നതുമാണ്. വടക്കുകിഴക്ക് യെമനും തെക്കുപടിഞ്ഞാറ് ആഫ്രിക്കൻ കൊമ്പിലെ ജിബൂട്ടി, എറിത്രിയ എന്നീ രാജ്യങ്ങൾക്കും ഇടയിലുള്ള ഈ കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്തിന് 29 കിലോമീറ്റർ മാത്രമാണ് വീതിയുള്ളത്. ഇത് സൂയസ് കനാൽ ഉപയോഗിക്കുന്ന കപ്പലുകളുടെ ഗതാഗതത്തെ രണ്ട് പ്രധാന ചാനലുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.

Amid the continuing tensions in West Asia, a fresh crisis has emerged after Houthi forces attacked Saudi oil tankers in the Red Sea. While Saudi Arabia has not officially commented on the incident, the UK Maritime Trade Operations (UKMTO) said that two oil tankers transiting the Red Sea had come under attack.

Houthi military spokesperson Yahya Saree said the Saudi oil tankers, Ensela and Lailiya, were targeted for violating a blockade imposed by the group's armed forces. According to Saree, the attack involved multiple ballistic missiles, cruise missiles, and drones, triggering fires aboard the vessels. Al Jazeera reported his statement.