International

കുതിച്ചുയർന്ന് സെക്കൻഡുകൾ മാത്രം, മിന്നലേറ്റ് ചൈനീസ് റോക്കറ്റ്: വിക്ഷേപണം വിജയം

മിന്നലേറ്റ റോക്കറ്റിന് ചുറ്റും പ്രകാശം പരക്കുന്നതും എന്നാൽ യാതൊരു തടസ്സവുമില്ലാതെ റോക്കറ്റ് യാത്ര തുടരുന്നതുമായ ദൃശ്യങ്ങൾ വൈറലാണ്

Madism Desk

വിക്ഷേപണത്തിന് തൊട്ടുപിന്നാലെ മിന്നലേറ്റാൽ ഒരു റോക്കറ്റിന് എന്ത് സംഭവിക്കും? തകർന്ന് തരിപ്പണമാവില്ലേ എന്നാണ് കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ചിലപ്പോൾ ഒന്നും സംഭവിക്കാതെയും ഇരിക്കാം.

അത്തരമൊരു അപൂർവ സംഭവമാണ് ചൈനയിൽ ഉണ്ടായിരിക്കുന്നത്. പറന്നുയർന്ന് സെക്കൻഡുകൾക്കകം, ചൈനയുടെ ലോംഗ് മാർച്ച് 3ബി റോക്കറ്റിന് മിന്നലേറ്റു. എന്നാൽ ദൌത്യത്തിന് ഒരു മങ്ങലുമേൽക്കാതെ റോക്കറ്റ് കൃത്യമായി തന്നെ പറന്നുയരുകയും വിക്ഷേപണം വിജയകരമായി പൂർത്തിയാവുകയുമായിരുന്നു. വിക്ഷേപണം കാണാനെത്തിയവർ പകർത്തിയ ദൃശ്യങ്ങളും വീഡിയോയും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജൂലൈ 23-ന് സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോംഗ് മാർച്ച് ബി പറന്ന് പൊങ്ങിയത്. തുടർന്ന് നിമിഷങ്ങൾക്കകം ഒരു മിന്നൽ പിണർ റോക്കറ്റിന് മേൽ പതിച്ചു. മിന്നലേറ്റ റോക്കറ്റിന് ചുറ്റും പ്രകാശം പരക്കുന്നതും എന്നാൽ യാതൊരു തടസ്സവുമില്ലാതെ റോക്കറ്റ് യാത്ര തുടരുന്നതുമാണ് തുടർന്നുള്ള ദൃശ്യങ്ങളിലുള്ളത്.

ചൈനീസ് എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപറേഷൻ നൽകുന്ന വിവരമനുസരിച്ച്, ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ റോക്കറ്റിന് സാധിച്ചിട്ടുണ്ട്. ടിയാൻഗോങ് സ്പേസ് സ്റ്റേഷനിലേക്കും മറ്റ് ക്രൂ മിനഷനുകളിലേക്കുമുള്ള ആശയവിനിമയ റിലേയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഉപഗ്രഹം. ഭാവിയിൽ മനുഷ്യസാന്നിധ്യമുള്ള ബഹിരാകാശ ദൌത്യങ്ങളിലെ ആശയവിനിമയ സംവിധാനങ്ങൾക്ക് ഈ ഉപഗ്രഹം പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.

അപൂർവ സംഭവമാണെങ്കിലും റോക്കറ്റ് വിക്ഷേപണത്തിനിടെ മിന്നലേൽക്കുന്നത് ഇതാദ്യമായല്ല. റോക്കറ്റുകൾക്ക് മിന്നൽ ഉണ്ടാക്കുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് നാസ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനം 1969-ൽ നടന്ന 'അപ്പോളോ 12' ദൗത്യത്തിന്റെ വിക്ഷേപണ സമയത്തുണ്ടായ സംഭവമാണ്. അന്ന് മിന്നലേറ്റ് വ്യോമപേടകത്തിലെ സുപ്രധാന ഇലക്ട്രോണിക്സ് സംവിധാനങ്ങൾ താൽക്കാലികമായി പ്രവർത്തനരഹിതമായിരുന്നു. എന്നാൽ ഭാഗ്യവശാൽ, ബഹിരാകാശയാത്രികർക്ക് പേടകത്തിന്റെ നിയന്ത്രണം തിരികെ നേടാൻ സാധിച്ചു.

1987 മാർച്ച് 26-ന്, പൈലറ്റില്ലാത്ത 'അറ്റ്ലാസ് സെന്റോർ 67' എന്ന പേടകത്തിലേക്ക് അടിച്ച മിന്നൽപ്രവാഹം, അതിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറിന്റെ മെമ്മറിയെ ബാധിച്ചു. ഈ സാങ്കേതിക തകരാറ് കാരണം പേടകത്തിന് പെട്ടെന്ന് ഒരു ഹാർഡ്-ഓവർ യാവ് കമാൻഡ് ലഭിക്കുകയും, അത് റോക്കറ്റിന്റെ ദിശ പെട്ടെന്ന് മാറുന്നതിനും കടുത്ത സമ്മർദ്ദത്തിനും വഴിവെച്ചു. ഇത് ഒടുവിൽ പേടകം തകർന്നുപോകുന്നതിനും കാരണമായിരുന്നു.

What happens if lightning strikes a rocket just seconds after launch? If you think it would instantly explode or break apart, that's not always the case. Sometimes, nothing significant happens at all.

That's exactly what unfolded in China. Just seconds after liftoff, China's Long March 3B rocket was struck by lightning. Despite the dramatic strike, the mission remained unaffected. The rocket continued its ascent as planned, and the launch was completed successfully without any disruption.

Photos and videos captured by spectators who witnessed the launch have since gone viral on social media.