International

'ട്രക്കിൽ യാത്ര ചെയ്തത് സത്യം'; സ്ഥിരീകരിച്ച് ട്രംപ്, ഭീഷണികൾ ഒരുപാട് കിട്ടാറുണ്ടെന്ന് പ്രതികരണം

യുദ്ധം രൂക്ഷമായിരിക്കെ കഴിഞ്ഞ മാസമായിരുന്നു 'രഹസ്യ' യാത്രകൾ

Madism Desk

ഇറാനെ പേടിച്ച് സൈനിക വിമാനത്തിലും കേറ്ററിങ് ട്രക്കിലും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്ര ചെയ്തു എന്ന വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. യുദ്ധം രൂക്ഷമായിരിക്കെ കഴിഞ്ഞ മാസമായിരുന്നു ഈ രഹസ്യ യാത്രകൾ. തുർക്കിയിലേക്കുള്ള ഈ യാത്ര സത്യമാണെന്ന് ഇപ്പോൾ ട്രംപ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഖത്തർ സമ്മാനിച്ച ജെറ്റിന് പകരം പഴയ ബോയിങ് 747 വിമാനത്തിലാണ് ട്രംപ് രഹസ്യമായി യാത്ര ചെയ്തത്. രഹസ്യമായി യാത്ര ചെയ്ത ട്രംപ് വീണ്ടും വിമാനം മാറ്റിയെന്നും വാഷിംഗ്ടൺ പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ട്രംപിനെ പഴയ എയർഫോഴ്‌സ് വൺ വിമാനത്തിൽ നിന്ന് ഒരു കാറ്ററിങ് കണ്ടെയ്‌നറിൽ കയറ്റിയതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടെയ്‌നർ ട്രംപിനെ ഒരു ചെറിയ സി-32എ (C-32A) വിമാനത്തിലേക്ക് കൊണ്ടുപോയെന്നും, അതിൽ അദ്ദേഹം ബ്രിട്ടനിലേക്ക് പറന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇതാണിപ്പോൾ ട്രംപ് തന്നെ സ്ഥിരീകരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പറയുന്നത് എന്ത് തന്നെയായാലും താൻ അനുസരിക്കും എന്നാണ് ട്രംപിന്റെ പ്രതികരണം. ഒഹൈയോയിൽ നിന്ന് മടങ്ങവേ വിമാനത്താവളത്തിൽ വെച്ചാണ് മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചത്. തനിക്ക് നേരെ ഭീഷണി ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് താൻ വിമാനങ്ങൾ മാറി യാത്ര ചെയ്യുകയായിരുന്നു എന്നും എന്ത് ഭീഷണി ആരുടെ ഭീഷണി എന്നൊന്നും താൻ ചോദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

ട്രംപിന്റെ വാക്കുകൾ ഇങ്ങനെ

രഹസ്യാന്വേഷണ വിഭാഗവും പറഞ്ഞതനുസരിച്ച് അവരുടെ വിമാനങ്ങളിലും ട്രക്കിലുമായാണ് ഞാൻ യാത്ര ചെയ്തത്. എനിക്ക് ഭീഷണി ഉണ്ടെന്നും അതിനാലാണ് ഇത്തരം യാത്ര എന്നുമായിരുന്നു എനിക്ക് കിട്ടിയ വിവരം. എന്ത് ഭീഷണി ആണെന്നൊന്നും ഞാൻ ചോദിച്ചില്ല. അത്തരം ഒരുപാട് ഭീഷണികൾ ലഭിക്കാറുള്ളയാളാണ് ഞാൻ. ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന പ്രസിഡന്ർറുമാർക്ക് അങ്ങനെ പല ഭീഷണികളുമുണ്ടാകും. അല്ലാത്തവർക്ക് അതൊന്നും കിട്ടാറേയില്ല. എന്തെങ്കിലുമാകട്ടെ എന്നതാണ് എന്റെ എപ്പോഴത്തെയും സമീപനം. ഇക്കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്.

തുർക്കിയയിൽ എത്തിയ ട്രംപ്, സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് രഹസ്യമായി വിമാനം മാറിയത്.എന്നാൽ, ട്രംപ് എയർഫോഴ്‌സ് വണ്ണിലുണ്ടെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞിരുന്നത്. വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, അങ്കാറയിൽ ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ വെച്ച് ട്രംപ് പഴയ എയർഫോഴ്‌സ് വൺ ജംബോ ജെറ്റിൽ കയറിയെങ്കിലും, മിനിറ്റുകൾക്കകം ഒരു എയർപോർട്ട് കാറ്ററിങ് ട്രക്ക് ഉപയോഗിച്ച് അദ്ദേഹത്തെ രഹസ്യമായി ചെറിയ എയർഫോഴ്‌സ് C-32A വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. ഖത്തർ സമ്മാനിച്ച വിമാനമാണ് ഇപ്പോൾ എയർഫോഴ്‌സ് വണ്ണായി ഉപയോഗിക്കുന്നത്.

യു.എസ്-ഇറാൻ ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് ഇറാനെതിരെ യുഎസ് സേന വീണ്ടും ആക്രമണം ആരംഭിച്ചതിന്റെ തൊട്ടടുത്ത രാത്രിയിലായിരുന്നു ഈ യാത്ര. ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടുണ്ടെന്ന് നേരത്തെ ഇസ്രായേൽ രഹസ്യാന്വേണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

The news that U.S. President Donald Trump traveled in a military aircraft and a catering truck out of fear of Iran has caused a major stir. These secret trips took place last month amidst escalating war. Trump himself has now confirmed that this trip to Turkey was indeed true.

Instead of the jet gifted by Qatar, Trump traveled secretly in an older Boeing 747 aircraft. The report released by The Washington Post further states that Trump, who was traveling in secret, changed planes once again. Citing a U.S. official, the report pointed out that Trump was transferred from the old Air Force One aircraft into a catering container. It was further mentioned that the container brought him to a smaller C-32A aircraft, in which he subsequently flew to Britain.