ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. ഇറാന്റെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങളിൽ കനത്ത ആക്രമണമാണ് അമേരിക്ക നടത്തിയത്. തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചിട്ടുണ്ട്.
വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണകേന്ദ്രങ്ങൾക്കും തീരദേശ റഡാർ നിലയങ്ങൾക്കും നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചുകൊണ്ടിരുന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം വെടിനിർത്തൽ കരാർ വ്യക്തമായി ലംഘിച്ചതിന് ഉദ്ദാഹരണമാണെന്നും അതിന് ശക്തമായ തിരിച്ചടിയാണ് ഈ നടപടിയെന്നും അമേരിക്ക വ്യക്തമാക്കി.
അമേരിക്കയുടെ തിരിച്ചടിക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിന് അഭിമുഖമായുള്ള തുറമുഖ നഗരമായ സിരിക്കിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറിൽ പ്രൊജക്ടൈലുകൾ പതിച്ചതായി ഇറാൻ സർക്കാർ മാധ്യമങ്ങളെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആക്രമണകാരികളുടെ വ്യാമോഹങ്ങൾ തകർക്കുന്ന ശക്തമായ തിരിച്ചടിയായിരിക്കും പുതിയ വിഡ്ഢിത്തപരമായ നടപടിക്ക് ലഭിക്കുക എന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നാല് ഏകദിശ ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചതായാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അതിൽ മൂന്നെണ്ണം അമേരിക്കൻ സേന വെടിവെച്ചിട്ടതായും നാലാമത്തേത് ചരക്കുകപ്പലിൽ പതിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തപരമായ ലംഘനമെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.
130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
The United States launched a strong retaliatory strike after Iran attacked a cargo ship in the Strait of Hormuz. The US carried out heavy strikes on Iranian missile and drone storage facilities, while also targeting coastal radar systems. According to the US Central Command, the operation was a response to Iran's attack on a commercial vessel transiting the Strait of Hormuz. Washington said the attack was a clear violation of the ceasefire agreement and that the strikes were a powerful response to that breach.