International

'ഇനി സമയമില്ല... ഞങ്ങൾ പോകുന്നു'; വിമാനാപകടങ്ങൾ പതിവാകുന്ന ഫ്ളോറിഡ, വില്ലൻ കാലാവസ്ഥയോ?

ഫ്ലോറിഡയ്ക്ക് മുകളിലൂടെ 35,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിൽ ഐസ് ഉറയുന്നതും ശക്തമായ കാറ്റും പ്രക്ഷുബ്ധതയും ഉള്ളതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചിരുന്നു

Madism Desk

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ജനവാസ മേഖലയ്ക്ക് സമീപം ലിയർജെറ്റ് 60 സ്വകാര്യ ബിസിനസ് ജെറ്റ് തകർന്നു വീണുണ്ടായ വൻ അപകടത്തിൽ 9 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടിയിലുള്ള ഗ്രീൻഏക്കേഴ്സ് പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജനവാസ മേഖലയ്ക്ക് സമീപമുള്ള റോഡിലേക്ക് വീഴുകയും വലിയ തീഗോളത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഫ്ലോറിഡയ്ക്ക് മുകളിലൂടെ 35,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിൽ ഐസ് ഉറയുന്നതും ശക്തമായ കാറ്റും പ്രക്ഷുബ്ധതയും ഉള്ളതായും പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചിരുന്നു. കൂടുതൽ സുരക്ഷിതമായ ഉയരത്തിലേക്ക് മാറ്റിപ്പറക്കാൻ അവർ അനുമതി തേടുകയും ചെയ്തു. തൊട്ടുപിന്നാലെ, വിമാനത്തിന്റെ വേഗത നിയന്ത്രിക്കാവുന്നതിലും അപ്പുറമായെന്നും (Overspeeding), മിനിറ്റിൽ 20,000 അടി മുതൽ 30,000 അടി വരെ വേഗതയിലാണ് താഴേക്ക് കുതിക്കുന്നതെന്നും പൈലറ്റ് ഭീതിയോടെ അറിയിച്ചു. കോക്പിറ്റിൽ അലാറം മുഴങ്ങുന്ന ശബ്ദവും കേൾക്കാമായിരുന്നു.

ഭയപ്പെടേണ്ടെന്നും സുരക്ഷിതമായി ഏത് ഉയരത്തിലേക്കും മാറ്റിക്കോളൂ എന്നും പറഞ്ഞുകൊണ്ട് എയർ ട്രാഫിക് കൺട്രോളർ അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നതായി ഓഡിയോയിൽ കേൾക്കാം. എന്നാൽ ഈ മെയ്ഡേ സന്ദേശത്തിന് തൊട്ടുപിന്നാലെ വിമാനത്തിന്ർറെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയും വിമാനം 60 ഡിഗ്രി ചരിഞ്ഞ് 8,000 അടിയിലേക്ക് കുത്തനെ പതിക്കുകയായിരുന്നു. കോക്പിറ്റിനുള്ളിലെ പരിഭ്രാന്തിയും നിലവിളികളും ശബ്ദരേഖയിൽ വ്യക്തമാണ്. നമുക്കിനി സമയമില്ല എന്ന പൈലറ്റിന്ർറെ വാക്കുകളോടെ ഓഡിയോ കട്ട് ആവുന്നുണ്ട്. പിന്നാലെയാണിത് പൊട്ടിത്തെറിക്കുന്നത്.

അപകടങ്ങൾ പതിവ്!

അമേരിക്കയിൽ ഏറ്റവും കൂടുതൽ വ്യോമഗതാഗതം നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഫ്ലോറിഡയിൽ മുൻപും സമാനമായ നിരവധി വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. 1972ൽ മിയാമിക്ക് സമീപമുള്ള എവർഗ്ലേഡ്സ് ചതുപ്പിൽ വിമാനം തകർന്നുവീണ് 101 പേരാണ് മരിച്ചത്. ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാർ നിരീക്ഷിക്കുന്നതിനിടെ പൈലറ്റുമാരുടെ ശ്രദ്ധ തിരിഞ്ഞതാണ് അപകടത്തിന് കാരണം.

1996ലും എവർഗ്ലേഡ്സിൽ വിമാന ദുരന്തമുണ്ടായി. വിമാനത്തിനുള്ളിൽ തീപിടിക്കുകയും നിയന്ത്രണം വിട്ട് തകർന്നു വീഴുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 110 പേരും അന്ന് മരിച്ചു.

1997ൽ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ ചരക്ക് വിമാനം തകർന്നു വീണ് 5 പേരാണ് കൊല്ലപ്പെട്ടത്. 2005ൽ മിയാമി ബീച്ചിന് സമീപം വിമാനത്തിന്റെ ചിറക് വായുവിൽ വെച്ച് വേർപെട്ടുണ്ടായ അപകടത്തിൽ 20 പേരും മരിച്ചു

കാലാവസ്ഥ മാത്രമോ വില്ലൻ?

ഫ്ലോറിഡയിലെ മോശം കാലാവസ്ഥയും ആകാശപാതകളിലെ തിരക്കും ചെറുവിമാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് മുൻപും വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. നിലവിലെ അപകടത്തിൽ ഫെഡറൽ ഏജൻസികളുടെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് വ്യോമയാന മേഖല.

ഫ്ലോറിഡയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം അവിടെ കാലാവസ്ഥ അതിവേഗം മാറിമറിയാറുണ്ട്. ഉയർന്ന ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വിമാനത്തിന്റെ ലിഫ്റ്റിനെയും എൻജിൻ പ്രവർത്തനക്ഷമതയെയും സാരമായി ബാധിക്കും. ഫ്ലോറിഡയിൽ എപ്പോഴും രൂപപ്പെടുന്ന ഇടിമിന്നലോടുകൂടിയ മഴ, ശക്തമായ കാറ്റ്, പെട്ടെന്നുണ്ടാകുന്ന എയർ കറന്റുകൾ എന്നിവ വിമാനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താറുണ്ട്. ലിയർജെറ്റ് പോലുള്ള ചെറുജെറ്റുകളെ ഇത് പെട്ടെന്ന് ബാധിക്കാം.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വിമാന സർവീസുകൾ നടക്കുന്ന പ്രധാന ഹബുകളിൽ ഒന്നാണ് ഫ്ലോറിഡ (പ്രത്യേകിച്ച് മിയാമി, ഫോർട്ട് ലോഡർഡേൽ, പാം ബീച്ച് മേഖലകൾ). വാണിജ്യ വിമാനങ്ങൾക്കൊപ്പം ധാരാളം സ്വകാര്യ ജെറ്റുകളും ചെറിയ പരിശീലന വിമാനങ്ങളും ഒരേ ആകാശപാതകളും എയർപോർട്ടുകളും പങ്കിടുന്നു. ഇത് എയർ ട്രാഫിക് കൺട്രോളറുകൾക്കും പൈലറ്റുകൾക്കും വലിയ മാനസിക സമ്മർദ്ദവും തിരക്കും സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ചാർട്ടേഡ് / സ്വകാര്യ വിമാനങ്ങളിൽ സംഭവിക്കുന്ന വലിയൊരു പങ്ക് അപകടങ്ങൾക്ക് കാരണം സാങ്കേതിക തകരാറുകളാണ്. കൃത്യമായ ഇടവേളകളിൽ വിമാനത്തിന്റെ എൻജിൻ പരിശോധിക്കാതിരിക്കുകയോ, സ്പെയർ പാർട്സുകളിലെ തകരാറുകൾ സമയത്തിന് കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്യുന്നത് ആകാശത്തുവെച്ച് എൻജിൻ നിലച്ചുപോകുന്നതിന് കാരണമാകാം. വിമാനത്തിലെ ഇലക്ട്രോണിക് സംവിധാനങ്ങളിലോ കൺട്രോൾ പാനലുകളിലോ ഉണ്ടാകുന്ന തകരാറുകൾ പൈലറ്റിന് വിമാനത്തിലുള്ള നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുത്തും.

Nine people have been killed in a major accident after a Learjet 60 private business jet crashed near a residential area in South Florida, USA. The tragic incident occurred on Sunday afternoon in the Greenacres area of Palm Beach County, Florida. Shortly after takeoff, the aircraft reportedly lost control, crashed onto a road near a residential area and exploded into a massive fireball.