മലപ്പുറം ജില്ലയ്ക്കെതിരെ പൊന്നാനി മുൻ എംഎൽഎ പി നന്ദകുമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ. വർഗീയത ആര് പറഞ്ഞാലും അവർക്കെതിരെ നടപടിയുണ്ടാകുമെന്നും സി.പി.എമ്മും നന്ദകുമാറും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം
മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സി.പി.എം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണ്. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വര്‍ഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സി.പി.എമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെയും തുടര്‍ന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ ഇരുട്ടില്‍ നിര്‍ത്തി സി.പി.എം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നത്.
സി.പി.എമ്മിന്റെ വര്‍ഗീയ പ്രചരണത്തിന് തെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കിയിട്ടും തിരുത്താന്‍ തയാറാകാത്തത് അപലപനീയമാണ്. രാജ്യത്ത് വര്‍ഗീയതയുടെ വിഷ വിത്ത് വിതയ്ക്കുന്ന സംഘ്പരിവാറും കേരളത്തിലെ സി.പി.എമ്മും രണ്ടല്ല ഒന്നു തന്നെയാണെന്നാണ് ഇവര്‍ ഇപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
വര്‍ഗീയ അധിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. സി.പി.എം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണം. കേരളത്തോട് മാപ്പ് പറയാന്‍ സി.പി.എമ്മും പി. നന്ദകുമാറും തയാറാകണം. കേരളത്തില്‍ ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടികളുണ്ടാകും.
അതേസമയം വിവാദം കനക്കുമ്പോഴും പരാമർശത്തിലുറച്ച് നിൽക്കുകയാണ് നന്ദകുമാർ. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുൾപ്പടെ പരാമർശം തള്ളിയെങ്കിലും തിരുത്തലോ ഖേദപ്രകടനമോ നടത്താൻ തയ്യാറായിട്ടുമില്ല. താൻ നടത്തിയ പരാമർശത്തിൽ യാതൊരു തെറ്റുമില്ലെന്നും ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ് പ്രസംഗത്തിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചതെന്നുമാണ് ഇന്ന് മാധ്യമങ്ങളോട് നന്ദകുമാർ വ്യക്തമാക്കിയത്.
മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ ഇന്നലെ പ്രസംഗത്തിനിടെ പറഞ്ഞത്.വിശാലജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. എം വി ഗോവിന്ദന് പുറമെ വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എം. വിജിൻ എന്നിവരും നന്ദകുമാറിനെ തള്ളിപ്പറഞ്ഞിരുന്നു.
നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും മുസ് ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നുമായിരുന്നു ഗോവിന്ദന്റെ പ്രസ്താവന.
മലപ്പുറത്തിനെതിരെ വര്‍ഗീയമായ ഒരുകാര്യങ്ങളും ഞങ്ങള്‍ ഒരിക്കലും പറയാറില്ല. മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ. ആ ജനതയില്‍ എല്ലാ വിഭാഗങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാവരും. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം ഉണ്ടായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വര്‍ഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചാണ്. അല്ലാതെ മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.
Chief Minister V.D. Satheesan has condemned former Ponnani MLA P. Nandakumar’s derogatory remarks against Malappuram district. He said action would be taken against anyone making communal remarks and demanded that the CPI(M) and Nandakumar apologise to Kerala. Satheesan made the remarks in a Facebook post.