Kerala

വിഡി സതീശൻ 'നുണയാശാൻ'; കടന്നാക്രമിച്ച് എകെ ബാലൻ

പികെ ശശിയും രാഹുൽ മാങ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും പോലെ ആണെന്നും എകെ ബാലൻ പരിഹസിച്ചു

Madism Desk

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നുണയൻ ആണെന്ന ആരോപണം കടുപ്പിച്ച് സിപിഐഎം. തെരെഞ്ഞെടുപ്പ് അടുക്കതിനോടൊപ്പം ഇരു മുന്നണികളും തമ്മിലുള്ള വാദ പ്രതിവാദങ്ങൾ മൂർച്ഛിക്കുകയാണ്. വി ഡി സതീശൻ നുണയാശാൻ ആണെന്നാണ് മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. വർഗീയ അജണ്ടകൾ വെച്ചു പുലർത്തിയാണ് സതീശന്റെ ഓരോ പരാമർശങ്ങളെന്നും എകെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിപിഐഎം -ബിജെപി പരസ്പരം ഡീൽ ഉണ്ടെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും വിഡി സതീശൻ നോബേൽ സമ്മാനം ലഭിക്കാനായി നുണ പറയുന്നയാളാണെന്നും രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന വ്യക്തിയാണെന്നും എംവി ഗോവിന്ദൻ വിമർശിച്ചിരുന്നു. പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടായിരിക്കണം കാരാട്ട് റസാഖ് ലീഗിലേക്ക് തിരിച്ചുപോയതെന്നും എൽഡിഎഫ് 110 സീറ്റ്‌ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, സിപിഐഎമ്മിന് മറുപടിയുമായി വിഡി സതീശൻ രംഗത്തെത്തിയിരുന്നു. നുണ പറയുന്നതുനുള്ള നോബേൽ സമ്മാനം എം വി ഗോവിന്ദനുള്ളതാണെന്നും കേരളത്തിലെ ഏറ്റവും വലിയ നുണയാന്മാരിൽ ഒരാളാണ് ഗോവിന്ദനെന്നും സതീശൻ ഉന്നയിച്ചു. വീണ ജോർജിന്റെ കഴുത്തു ഞെരിച്ചെന്ന പെരും നുണ പറഞ്ഞത് ഗോവിന്ദൻ ആണെന്നും മറ്റാരെങ്കിലും ഇത്തരത്തിൽ നുണ പറയുമോ എന്നുമായിരുന്നു സതീശന്റെ തിരിച്ചടി.

English Summary: A. K. Balan intensified criticism against V. D. Satheesan, calling him a habitual liar and accusing him of communal politics. The war of words escalated as CPI(M) leaders and Satheesan exchanged sharp remarks ahead of elections.