തിരുവനന്തപുരം: ബിവറേജ് കോർപറേഷന്റെ പ്രീമിയം സെൽഫ് ഹെൽപ് കൗണ്ടറുകളിൽ പണം കൊടുത്ത് മദ്യം വാങ്ങാൻ കഴിയില്ലെന്ന തീരുമാനത്തിൽ മാറ്റം. മാർച്ച് 15 മുതൽ നടപ്പിലാക്കാനിരുന്ന തീരുമാനത്തിൽ നിന്നാണ് ബെവ്‌കോ പിന്മാറിയത്. സംസ്ഥാനത്തിലെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറിലും ഡിജിറ്റല്‍ പെയ്മെന്‍റ് മാത്രം മതിയെന്നായിരുന്നു ബെവ്കോ നിർദ്ദേശിച്ചത്. എന്നാൽ പണമിടപാടുകളിൽ ജീവനക്കാർക്കും ഉപഭോക്താവിനും ഇടയിൽ തർക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആശങ്കകൾ ഉയർന്നിരുന്നു.
പണം കൊടുത്താൽ മദ്യം കിട്ടില്ലെന്ന തീരുമാനം പ്രഖ്യാപിച്ചത് മുതൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പണമിടപാടുകൾ അവസാനിപ്പിക്കുന്നതോടെ മദ്യ വിതരണത്തിനെടുക്കുന്ന സമയം കുറക്കാനും, കൗണ്ടറുകളിലെ തിരക്ക് കുറക്കാനും, പണമിടപാട് രേഖകൾ ഉറപ്പാക്കാനും ചെയ്യാനായിരുന്നു ബെവ്കോ ലക്ഷ്യമിട്ടത്. അതേസമയം ആദ്യം ഡിജിറ്റല്‍ പെയ്മെന്‍റ് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നത് ഫെബ്രുവരി 15 മുതലായിരുന്നു. പിന്നീട് സമയം നീട്ടുകയായിരുന്നു.
English Story: Kerala State Beverages Corporation (Bevco) has withdrawn its decision to allow only digital payments at premium self-help liquor counters.