Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രന്റെ മഞ്ചേശ്വരം സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ അഭിപ്രായ ഭിന്നത

മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം ഉയരുന്നുണ്ട്.

Madism Desk

കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കാസർകോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. മണ്ഡലത്തിൽ നടത്തുന്ന പ്രചരണ പരിപാടികൾ കെ സുരേന്ദ്രൻ അറിയിക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്നും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കൂടാതെ മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം ഉയരുന്നുണ്ട്.

അതേസമയം, ഇന്നലെ നടന്ന യോ​ഗത്തിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് കൈമാറി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായിരുന്ന വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും, യോഗത്തിൽ പങ്കെടുത്തിരുന്നു. മാർച്ച് 12 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകും. അതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

English Summary: Differences have reportedly emerged within the BJP in Kasaragod over K. Surendran’s possible candidacy from the Manjeshwar constituency in the upcoming Assembly elections. District President M. L. Ashwini has demanded that Surendran be removed as the constituency in-charge, alleging a lack of communication about local programs.