Kerala

സിഎംആർഎൽ - എക്‌സാലോജിക് ഇടപാട്: കേസെടുക്കണമെന്ന് ഹൈക്കോടതി; പിണറായിയും റിയാസും വീണയും പ്രതികളാകും

കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇഡി കൈമാറിയ കത്തിലുണ്ടെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നുമായിരുന്നു ഇഡി നിലപാട്.

Madism Desk

സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാട് സംബന്ധിച്ച കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇഡി റിപ്പോര്‍ട്ടില്‍ കേസെടുക്കാമെന്ന് ഹൈക്കോടതി. എഫ്‌ഐആര്‍ ഇടാന്‍ കോടതി നിര്‍ദേശം നല്‍കി. പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാന്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ. ബദറുദിന്‍ ആണ് വിധി പറഞ്ഞത്. പ്രാഥമിക പരിശോധന നടത്താതെ കേസെടുക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം തള്ളിയാണ് കോടതിയുടെ ഇടപെടല്‍. എഫ്‌ഐആര്‍ ഇടുന്നില്ലെന്നായിരുന്നു കേസ് പരിഗണിക്കുന്ന ഘട്ടം മുതല്‍ തന്നെ കോടതി ചോദിച്ചിരുന്നു. കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇഡി കൈമാറിയ കത്തിലുണ്ടെന്നും അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നുമായിരുന്നു ഇഡി നിലപാട്.

ഇ ഡി റിപ്പോർട്ടിലെ പരാമർശങ്ങൾ

മകള്‍ വീണ വഴി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍- സിഎംആര്‍എല്ലില്‍ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതിന് കേസെടുക്കണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാറിന്റെ മൊഴിയാണ് ഇതിന് അടിസ്ഥാനമാക്കി കാണിച്ചിരിക്കുന്നത്.

കൈക്കൂലി പണം സ്വീകരിച്ചതിനും ആ പണം ദുബായിലേക്ക് കൈമാറിയതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പി എ മുഹമ്മദ് റിയാസ് ആണെന്നാണ് ഇ ഡിയുടെ മറ്റൊരു ആരോപണം. കൈക്കൂലി പണം ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് സഹായം നല്‍കിയെന്നാണ് ടി വീണയ്ക്ക് എതിരായി കേസെടുക്കാന്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നത്.

വ്യാജ പേയ്‌മെന്റുകള്‍ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച കോര്‍പ്പറേറ്റ് സ്ഥാപനം എന്നാണ് എക്സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ ഇ ഡി അടയാളപ്പെടുത്തുന്നത്. കൈക്കൂലി നല്‍കിയതിനാണ് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടറായ ശശിധരന്‍ കര്‍ത്തയ്ക്കെതിരായി കേസെടുക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൈക്കൂലി നല്‍കാന്‍ സഹായിച്ചതിന് സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ ആയ സുരേഷ് കുമാറിനെതിരെ കേസെടുക്കണമെന്നും ഇ ഡി പറയുന്നു.

കൈക്കൂലി പണം കൈമാറാന്‍ ഉപയോഗിച്ച സ്ഥാപനമായാണ് എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഇ ഡി ചൂണ്ടിക്കാട്ടുന്നത്. കൈക്കൂലി പണം ശേഖരിക്കുന്നതിലും കൈമാറുന്നതിലും വീണയേയും മുഹമ്മദ് റിയാസിനെയും സഹായിച്ചത് ഷൈജല്‍ എന്ന ഷൈജല്‍ മുഹമ്മദ്, വാരിസ് എന്ന ഹസ്സന്‍ വാരിഷ്, നിഖില്‍, ഫൈജാസ് വി പി, നന്ദലാല്‍ എം എന്നിവര്‍ ഇടപെട്ടു. ഇതിന് പുറമെ അറിയപ്പെടാത്ത മറ്റുള്ളര്‍ എന്ന പേരിലും ചിലരെ ഇ ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

The Kerala High Court has directed the registration of an FIR in connection with the Cochin Minerals and Rutile Limited (CMRL)–Exalogic financial dealings case involving allegations against Pinarayi Vijayan, his daughter Veena Vijayan and former minister P. A. Mohammed Riyas. Justice A. Badharudeen passed the order on a petition filed by activist K. M. Shajahan. The court rejected the state government's argument that a preliminary inquiry was necessary before registering a case. The Enforcement Directorate (ED) had maintained that the information it submitted contained sufficient material to warrant an FIR and further investigation. The allegations are subject to investigation and are not proof of guilt.