മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിപിഎം നേതാവുമായി പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് പരിശോധന. സിഎംആര്‍എല്‍ - എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഇഡി പരിശോധനയ്ക്ക് മുതിര്‍ന്നിരിക്കുന്നത്. കേരളത്തില്‍ പന്ത്രണ്ടിടങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധന നടക്കുന്നത്. കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫ്, മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വസതി, ബംഗളൂരുവിലെ എക്‌സാലോജിക്കിന്റെ ഓഫീസ് തുടങ്ങിയ ഇടങ്ങളിലും പരിശോധന പുരോഗമിക്കുകയാണ്.
എക്‌സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഇഡി അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പ്രതിയായ കേസാണ് സിഎംആര്‍എല്‍ മാസപ്പടി കേസ്. ഇഡി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമായിരുന്നു സിഎംആര്‍എല്‍ കമ്പനിയുടെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഒരേ വിഷയത്തില്‍ പല കേന്ദ്ര ഏജന്‍സികള്‍ ഒരേസമയം അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും, ഇഡിയുടെ നടപടികള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു സിഎംആര്‍എല്ലിന്റെ വാദം.
English Summary: The Enforcement Directorate (ED) conducted a search at the rented residence of a CPM leader who previously served as Kerala Chief Minister and Opposition Leader. The inspection took place at the leader’s residence in Thiruvananthapuram as part of the investigation related to the CMRL–Exalogic case. The probe is reportedly linked to financial transactions and alleged irregularities connected with the ongoing inquiry.