തളിപ്പറമ്പില്‍ പി കെ ശ്യാമള പിന്നില്‍
നാല് റൗണ്ടുകൾ വോട്ടെണ്ണിയപ്പോൾ കൽപ്പറ്റയിൽ ടി. സിദ്ദീഖിന്റെ കുതിപ്പ്. 13,242 വോട്ടുകളുടെ ലീഡ്. വടകരയിൽ കെ.കെ. രമ 4795 വോട്ടുകൾക്ക് മുന്നിൽ
മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ. സിപിഎം കോട്ടകളില്‍ ലീഡ് നേടി യുഡിഎഫ്, കായംകുളത്ത് ആഘോഷം തുടങ്ങി യുഡിഎഫ്
ധർമടത്ത് പിണറായി വിജയൻ പിന്നിൽ. അമ്പലപ്പുഴയിൽ ജി. സുധാകരൻ മുന്നിൽ, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പിന്നിൽ
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ ട്രെന്‍ഡ് യുഡിഎഫിന് അനുകൂലം. യുഡിഎഫ് 94 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുകയാണ്. കോട്ടകള്‍ ഇളകിയ എല്‍ഡിഎഫ് 42 സീറ്റുകളില്‍ മുന്നേറ്റം നേടി. എന്‍ഡിഎ നാല് സീറ്റുകളിലും മുന്നേറ്റം നേടി.
എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന നിലയില്‍ യുഡിഎഫ് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് - 94, എല്‍ഡിഎഫ് 44, എന്‍ഡിഎ - 5 സീറ്റുകളിലും മുന്നേറ്റം നേടി.
കേരള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. യുഡിഎഫ് 78 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫ് 55 സീറ്റുകളിലും മുന്നേറ്റം നേടി. നാല് സീറ്റുകളില്‍ എല്‍ഡിഎയും മുന്നേറ്റം നേടി.
പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഫല സൂചനകളില്‍ ഇഞ്ചോടിച്ച് പോരാട്ടം. ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വിധം പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം ലീഡ് നേടി. അഞ്ച് സീറ്റുകളില്‍ ലീഡ് നേടി എന്‍ഡിഎയും വോട്ടണ്ണല്‍ ചിത്രത്തില്‍ ഇടം നേടി.
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം സീറ്റുകള്‍ നേടിയപ്പോള്‍ നേരിയ മുന്നേറ്റം യുഡിഎഫ് സ്വന്തമാക്കുകയും ചെയ്തു.
കേരളത്തില്‍ വോട്ടെണ്ണല്‍ അരമണിക്കുര്‍ പിന്നിടുമ്പോല്‍ കേരളത്തില്‍ ശക്തമായ പോരാട്ടം.
എല്‍ഡിഎഫ് : 59
യുഡിഎഫ് : 67
എന്‍ഡിഎ : 4
കേരളത്തില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ പോസ്റ്റല്‍ വോട്ടുകളില്‍ എല്‍ഡിഎഫിന് നേട്ടം.
ആദ്യ ഫലസൂചനകളില്‍ ഇഞ്ചോടിഞ്ച്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി.
ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകള്‍. മെഷീന്‍ വോട്ടുകള്‍ എട്ടരയോടെ എണ്ണും.
ആകെ സീറ്റ്: 140
എൽഡിഎഫ്: 99
യുഡിഎഫ്: 41
എൻഡിഎ : 00
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രമേശ് ചെന്നിത്തല. മകനൊപ്പമാണ് ചെന്നിത്തല എത്തിയത്.
ബിജെപി ഇത്തവണയും സംപൂജ്യരായിരിക്കുമെന്ന് എഎ റഹീം എംപി
കേരളത്തിൽ ഇത്തവണയും ബിജെപിക്ക് സീറ്റുകളൊന്നും ലഭിക്കില്ലെന്ന് സിപിഐഎം എംപി എഎ റഹീം. മൂന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വോട്ടെണ്ണാൻ മിനുറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് എംപിയുടെ പ്രതികരണം.
വോട്ടെണ്ണൽ ദിനത്തിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളോ അറിയിക്കാനായി 1950 ടോൾഫ്രീ നമ്പറിൽ വിളിക്കാം. കലക്ടർമാർ, വരണാധികാരികൾ എന്നിവരെയും പരാതികൾ അറിയിക്കാവുന്നതാണ്. ഇതിനായി അതത് ഓഫീസുകളിലേക്ക് നേരിട്ട് വിളിക്കാം.
കോണ്‍ഗ്രസുകാരെപ്പോലെ പരമ വിഡ്ഢികള്‍ മറ്റാരാണ് രാഷ്ട്രീയത്തിലുള്ളതെന്ന് സിപിഐഎം നേതാവ് എംഎം മണി. രാജ്യം മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയവരുടെ കൈയില്‍ എത്തിച്ചുകൊടുത്ത മഹാദ്രോഹികളാണ് ഗാന്ധിജിയുടെ ശിഷ്യന്മാര്‍ എന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാരെന്നും മണി പറഞ്ഞു.
വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും
കേരളത്തിൽ ഭരണതുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷയ്ക്ക് പരിസമാപ്തി കുറിക്കാൻ ഇനി ഏതാനും മിനിറ്റുകള്‍ മാത്രം. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. കൃത്യം 8.30 ഓടെ ആദ്യ ഫലസൂചകങ്ങൾ ലഭ്യമാകും. 11 മണിയോടെ ഭരിക്കുന്ന മുന്നണി ആരെന്നുള്ള ചിത്രം ലഭ്യമാവും. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലേറുമെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു.
ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യം പോസ്റ്റൽ വോട്ടുകളും പിന്നീട് വോട്ടിങ് മെഷിനുകളിലെ വോട്ടുകളും എണ്ണും. എട്ട് മണിയോടെ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണി തുടങ്ങുക. ഏകദേശം 8.30 ഓടെ ഫലസൂചനകൾ മാധ്യമങ്ങളിലേക്ക് എത്തി തുടങ്ങും. പിന്നീട് 8.30 ഓടെ വോട്ടിങ് മെഷിൻ എണ്ണിത്തുടങ്ങും.
ആദ്യ 15 മിനിറ്റിൽ തന്നെ 14 ബൂത്തിലെ വോട്ടിങ് മെഷിനുകളിലെ കണക്കുകൾ ലഭ്യമാകും. ഇത് വരണാധികാരി അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലേക്ക് സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് അപ്ലോഡ് ചെയ്യും. ഈ വിവരങ്ങളായിരിക്കും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ലഭ്യമാവുക. 9.30ഓടെ പൊതുചിത്രം ലഭ്യമാവും. തരംഗമുണ്ടെങ്കിൽ അതിനു മുൻപ് തന്നെ ഭരണകക്ഷിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. 17 റൗണ്ട് വോട്ടെണ്ണലാണ് ഒരു മണ്ഡലത്തിലുണ്ടാവുക. ഓരോ റൗണ്ടും എണ്ണിത്തീരാൻ 15 മുതൽ 30 മിനുറ്റ് വരെ എടുത്തേക്കാം. 12.30 ഓടെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളുടെയും പൂർണ ചിത്രം ലഭ്യമാവും.
English Summery: The Kerala Assembly Election Results 2026 are being closely followed across the state, with live updates indicating a highly competitive contest between major alliances. The ruling Left Democratic Front (LDF) and the opposition United Democratic Front (UDF) are locked in a tight battle, while the National Democratic Alliance (NDA) is also aiming to expand its presence. Early trends suggest shifting voter sentiments, with key constituencies witnessing close margins. Final results will determine whether the incumbent retains power or if the state sees a political shift.