Kerala

'ഇന്നത്തേക്ക് പിരിയാം, നാളെ തീരുമാനിക്കാം തീരുമാനം'; മുഖ്യമന്ത്രിക്കായി തിരച്ചിൽ 11ാം ദിവസത്തിലേക്ക്

പ്രവർത്തകരുടെ ക്ഷമ നശിച്ചിരിക്കുകയാണെന്ന പ്രതികരണങ്ങളും ശക്തമാണ്

Madism Desk

കേരള മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് സ്ഥിരീകരിച്ച് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെയുടെ വസതിക്ക് മുന്നില്‍ കാത്തിരുന്ന മാധ്യമപ്രവർത്തകരോട് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സ് മേധാവി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായാല്‍ എഐസിസി വാർത്താസമ്മേളനം വിളിക്കുമെന്ന് കരുതി കാത്തിരുന്ന മാധ്യമപ്രവർത്തകർ ഇതോടെ നിരാശരായി മടങ്ങേണ്ടിവന്നു.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായി കാത്തിരുന്ന പ്രവർത്തകരും ഇതോടെ സ്വവസതിയിലേക്ക് തിരികെപോകാന്‍ തുടങ്ങിയിട്ടുണ്ട്. ആലുവ ദേശത്ത് വി.ഡി. സതീശന്റെ വീടിന് മുന്നിലും രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലുമാണ് വന്‍ ജനാവലി തടിച്ചുകൂടിയത്. നെട്ടൂരില്‍ 'നിയുക്ത മുഖ്യമന്ത്രി' സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡുകളും പ്രവർത്തകർ സ്ഥാപിച്ചിരുന്നു.

English Summary: Congress leader Jairam Ramesh has confirmed that the Kerala Chief Minister will not be announced today. Journalists waiting outside Mallikarjun Kharge’s residence were left disappointed as no final decision was revealed.