Kerala

യുഡിഎഫിന് നേരിയ മുന്‍തൂക്കം; ഇരു മുന്നണികൾക്കു 9 സീറ്റ് കൂടാനോ കുറയാനോ സാധ്യത, ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ

യുഡിഎഫിന് 60- 78 സീറ്റും എൽഡിഎഫിന് 55-73 സീറ്റുമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്

Madism Desk

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പുതിയ എക്‌സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിച്ചുകൊണ്ട് ടുഡേയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

യുഡിഎഫിന് 69 സീറ്റോ 9 സീറ്റ് കുറയാനോ കൂടാനോ ഉള്ള സാധ്യത (60- 78 സീറ്റ്)യാണ് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്. 37-43 ശതമാനം വോട്ട് ലഭിച്ചേക്കും. എല്‍ഡിഎഫിന് 64 സീറ്റോ 9 സീറ്റ് കുറയാനോ കൂടാനോ ഉള്ള സാധ്യത (55-73 സീറ്റ്) ലഭിച്ചേക്കാം. ലഭിക്കാവുന്ന വോട്ട് വിഹിതം 35-41 ശതമാനം. എന്‍ഡിഎയ്ക്ക് മൂന്നു മുതല്‍ 11 വരെ സീറ്റും ലഭിച്ചേക്കാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 17-23 ശതമാനമാണ് ലഭിക്കാവുന്ന വോട്ട് വിഹിതം. ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വോട്ട് നേടാവുന്ന മറ്റുള്ളവര്‍ ഒരു സീറ്റ് വരെ നേടിയേക്കാം.

മുസ്ലിം വോട്ടില്‍ 62 ശതമാനവും ക്രിസ്ത്യന്‍ വോട്ടില്‍ 53 ശതമാനവും നായര്‍ വോട്ടില്‍ 32 ശതമാനവും എസ് സി വോട്ടില്‍ 31 ശതമാനവും ഈഴവ വോട്ടില്‍ 20 ശതമാനവും യുഡിഎഫിനെ തുണയ്ക്കും. എല്‍ഡിഎഫിന് ലഭിക്കാവുന്ന വോട്ട ്ശതമാനം: എസ് സി-49, ഈഴവ-47, മുസ്ലിം- 33, ക്രിസ്ത്യന്‍-34, നായര്‍-28.

നായര്‍ വോട്ട് ഏറ്റവും കൂടുതല്‍ ലഭിക്കുക എന്‍ഡിഎയ്ക്കാണ്-39 ശതമാനം. ഈഴവ വോട്ടില്‍ 32 ശതമാനവും എസ് സി വോട്ടില്‍ 18 ശതമാനവും ലഭിക്കും. അതേസമയം, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ എന്‍ഡിഎയെ കയ്യൊഴിയും. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് 11 ശതമാനവും മുസ്ലിം വിഭാഗത്തില്‍നിന്ന്് നാല് ശതമാനവും വോട്ട് മാത്രമേ എന്‍ഡിഎയ്ക്കു ലഭിക്കുകയുള്ളൂ.

യുഡിഎഫ് അധികാരത്തിലേറുമെന്ന് ബുധനാഴ്ച പുറത്തുവന്ന എട്ട് എക്സിറ്റ് പോള്‍ സർവ്വേ ഫലങ്ങളും വ്യക്തമാക്കിയത്. ആക്സിസ് മൈ ഇന്ത്യ, ന്യൂസ് 18, പി മാർക്ക്, പീപ്പിള്‍സ് പള്‍സ്. ടൈംസ് നൌ എന്നിവയാണ് യുഡിഎഫ് ഭരണം പ്രവചിച്ചത്. അതേസമയം ഭരണവിരുദ്ധ വികാരമുണ്ടാവുമെന്നും യുഡിഎഫ് സ്വീപ്പ് വിജയം സമ്മാനിക്കുമെന്നും ആരും പ്രവചിച്ചിട്ടില്ല. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്നാണ് സർവ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത്

76- 90 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്. 70 മുതല്‍ 80 സീറ്റുകള്‍ വരെ യുഡിഎഫ് പിടിക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 സീറ്റുകള്‍ വരെ നേടുമെന്നും ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രവചിച്ചു. 75 മുതല്‍ 85 സീറ്റുകളില്‍ യുഡിഎഫ് ആധിപത്യ വിജയമുറപ്പാക്കുമെന്ന് പറയുന്ന പീപ്പിള്‍സ് പള്‍സ്, ഇടതുമുന്നണിക്ക് പ്രവചിക്കുന്നത് 55-65 സീറ്റ്.

English summary: Today’s Chanakya exit poll predicts a close contest in Kerala, with the UDF holding a slight lead over the LDF. The NDA is projected to finish a distant third, while seat and vote share margins remain narrow, indicating a highly competitive election.

According to the prediction, the UDF may win around 69 seats, with a possible range of 60–78 seats and a vote share of 37%–43%. The LDF is expected to secure around 64 seats, with a range of 55–73 seats and a vote share of 35%–41%.

The NDA is projected to win between 3 and 11 seats, with a vote share of 17%–23%. Others may secure up to one seat, with a vote share of 1%–3%.