Kerala

ചുട്ടുപഴുത്ത് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിലേക്ക് നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്

Madism Desk

കൊച്ചി: കൊടുംചൂടിൽ വലഞ്ഞ് കേരളം. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. കുസാറ്റ് സർവ്വകലാശാലയുടെ കാലാവസ്ഥാ പഠന കേന്ദ്രമാണ് സംസ്ഥാന താപനില ഇൻഡെക്സ് തയാറാക്കിയത്. രേഖപ്പെടുത്തുന്ന ചൂട്, അന്തരീക്ഷ ഈർപ്പം എന്നിവ കണക്കിലെടുത്താണ് ഇൻഡെക്സ് തയാറാക്കിയിരിക്കുന്നത്.

താപതരംഗത്തിന് സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത് ഏറെയും സംസ്ഥാനത്തിന്റെ ഇടനാടൻ പ്രദേശങ്ങളിലാണ്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിലേക്ക് നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ നിർദേശമുണ്ട്. ദാഹമില്ലെങ്കിൽ പോലും പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞതും, ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശമുണ്ട്.

English Summary: Kerala is facing extreme heat conditions with a yellow alert issued in 12 districts, excluding Idukki and Wayanad. Authorities have advised precautions as heat index levels rise significantly in several regions.