സംസ്ഥാനത്തെ നിയമന ക്രമക്കേട് ആരോപണങ്ങളില്‍ വിശദീകണവുമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (പിഎസ്‌സി). പിഎസ്സിയുടെ വിവിധ തിരഞ്ഞെടുപ്പുകളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പരാതികളും അവയുടെ നിജസ്ഥിതിയും എന്ന തലക്കെട്ടില്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ആരോപണങ്ങള്‍ നിഷേധിച്ചും മാധ്യമങ്ങളെ ഉള്‍പ്പെടെ കുറ്റപ്പെടുത്തിയും പിഎസ് സി രംഗത്തെത്തിയിരിക്കുന്നത്. പതിനഞ്ചോളം ആക്ഷേപങ്ങളാണ് പിഎസ് സി പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.
നിലവില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള പല പരാതികളും ക്രമപ്രകാരം പരിശോധിച്ച് നിജസ്ഥിതി പരാതിക്കാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്റെ നിലപാട് ശരിവച്ച് കോടതി തന്നെ തീര്‍പ്പാക്കിയ പരാതികള്‍ പോലും കമ്മീഷനെതിരെയുള്ള പുതിയ ആക്ഷേപമായി അവതരിപ്പിക്കുന്നത്. കമ്മീഷന്റെ യശ്ശസ്സിനെ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ എന്നും പിഎസ് സി വിശദീകരിക്കുന്നു.
സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലേക്കുള്ള ചീഫ് (ഇന്‍ഡസ്ട്രീസ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍) (കാറ്റഗറി നമ്പര്‍ 249/2022) തസ്തികയിലേക്ക് 13.07.2023-ന് നടന്ന വിവരണാത്മക പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളുടെ 10 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തുവാന്‍ വിട്ടുപോയ വിഷയത്തില്‍ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തോട് കമ്മിഷന്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ട്. അതോടൊപ്പം വിട്ടുപോയ ചോദ്യങ്ങളുടെ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കുവാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
കേരള പി എസ് സിയെ രാജ്യത്ത് വിപുലവും വൈവിധ്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന മറ്റൊരു റിക്രൂട്ടിംഗ് സംവിധാനമാണ്. കൃത്യമായ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലും കര്‍ശനമായ പരിശോധനകള്‍ പാലിച്ച് കൊണ്ടും ആണ് കമ്മീഷന്‍ നടത്തിവരുന്നത്. അത്യന്തം വിപുലമായ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ അപൂര്‍വമായി സംഭവിക്കുന്ന പിശകുകള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും അത് പരിഹരിക്കും. തികച്ചും സുതാര്യവും നിഷ്പക്ഷവും നീതിയുക്തവുമായ പ്രവര്‍ത്തനമാണ് പിഎസ് സി നടത്തുന്നത്. പിഎസ് സിക്ക് മേല്‍ ഉദ്യോഗാര്‍ത്ഥികളും പൊതുസമൂഹവും അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന് അടിസ്ഥാനം. ആ വിശ്വാസത്തിനു പോറലേല്‍പ്പിക്കുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പരാതികളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വ്യക്തികളും വിട്ടു നില്‍ക്കണം എന്നും പിഎസ് സി ആവശ്യപ്പെടുന്നു.
എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയുടെ പരീക്ഷയുടെ സിലബസ് പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ച ശേഷം പരിഷ്‌കരിച്ചത് സംബന്ധിച്ച പരാതി. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയുടെ പ്രൊവിഷണല്‍ ഉത്തരസൂചികയില്‍ കൂടുതല്‍ ഉത്തരങ്ങള്‍ 'ബി' ഓപ്ഷന്‍ ആണെന്ന പരാതി. ചീഫ് (സോഷ്യല്‍ സര്‍വ്വീസസ്) - സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് എഴുത്തു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖത്തില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചത് സംബന്ധിച്ച പരാതി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ കുഫോസില്‍ നിന്നും ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ കൂടുതലായി ഉള്‍പ്പെട്ടുവെന്ന ആക്ഷേപം.
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയുടെ തെരഞ്ഞെടുപ്പിന് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി. ഡെപ്യുട്ടി സൂപ്രണ്ട് ഓഫ് പോലീസ് (സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) തെരഞ്ഞെടുപ്പിനായി ഉദ്യോഗാര്‍ത്ഥി ഹാജരാക്കിയ സമുദായ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചത് സംബന്ധിച്ച പരാതി. വിവിധ വിഷയങ്ങളിലെ ഡയറ്റ് ലക്ചറര്‍ തസ്തികയുടെ ചോദ്യകര്‍ത്താക്കള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നുള്ളവരാണെന്നും റാങ്ക് പട്ടികയില്‍ ഇടം നേടിയവരില്‍ അധികവും കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് പരീക്ഷാപരിശീലനം നേടിയവരാണെന്നുമുള്ള പരാതി. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഹോട്ടല്‍ മാനേജ്‌മെന്റ്) തസ്തികയിലെ റാങ്ക് പട്ടികയില്‍ ഒരു ഉദ്യോഗാര്‍ത്ഥി മാത്രം ഉള്‍പ്പെട്ടു എന്നതും ആ ഉദ്യോഗാര്‍ത്ഥിക്ക് അഭിമുഖത്തിന് മുഴുവന്‍ മാര്‍ക്കും ലഭിച്ചു എന്നുമുള്ള ആക്ഷേപം. കയര്‍ഫെഡിലെ പേഴ്‌സണല്‍ മാനേജര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥിക്ക് ലഭിച്ച ഉത്തര കടലാസിന്റെ പകര്‍പ്പ് മാറിപ്പോയെന്ന പരാതി. പിഎസ്.സി. പരീക്ഷകളുടെ ഉത്തരകടലാസ് നശിപ്പിക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപം.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് നടത്തിയ ആദ്യ തെരഞ്ഞെടുപ്പില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമുഖ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിലെ അന്തരം സംബന്ധിച്ച പരാതി. സര്‍വകലാശാലകളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ഒരേ ദിവസം രണ്ടു ബാച്ചുകളിലായി പി എസ് സി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഒരു ചോദ്യപേപ്പറാണ് ഉപയോഗിച്ചത് സംബന്ധിച്ച ആക്ഷേപം. കയര്‍ ഫെഡിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയില്‍ പ്രസ്തുത സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചതും റാങ്ക് പട്ടികയില്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും സംബന്ധിച്ചുമുള്ള പരാതി. കയര്‍ ഫെഡിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയില്‍ പ്രസ്തുത സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വ്യക്തിയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചതും റാങ്ക് പട്ടികയില്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും സംബന്ധിച്ചുമുള്ള പരാതി.
മതിയായ യോഗ്യതയില്ലാതെ ഉദ്യോഗാര്‍ത്ഥിയെ അഭിമുഖം മാത്രം നടത്തി ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്ന ആരോപണം. കേരഫെഡിലെ അസിസ്റ്റന്റ്/കാഷ്യര്‍ തസ്തികയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഹാന്റെക്‌സിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ നിന്നും നികത്തിയില്ല തുടങ്ങിയ ആരോപണങ്ങളിലാണ് പിഎസ് സിയുടെ വിശദീകരണം.
The Kerala Public Service Commission (Kerala PSC) has issued a detailed clarification addressing allegations of irregularities in its recruitment processes. In a press release titled "Complaints Raised in the Media Regarding Various PSC Selections and the Facts Thereof," the Commission denied the allegations and criticised sections of the media for what it described as misleading reports. The statement responds to nearly 15 major allegations, providing the PSC's explanation on each issue and asserting that its recruitment procedures remain transparent and in accordance with established rules.