മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സിപിഎം നേതാക്കളുടെയും മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും വീടുകളിൽ ഇഡി നടത്തിയ പരിശോധന രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പരിശോധനയിൽ നിന്ന് ഒന്നും കണ്ടെത്താനാകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്ര ഏജൻസികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത പരിശോധനകളാണ് ഇഡി നടത്തുന്നതെന്നും പ്രതിപക്ഷത്തെ ഭീതിയിലാഴ്ത്തുകയാണ് ഇത്തരം നടപടികളുടെ ലക്ഷ്യമെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പാർട്ടി നേതാക്കളെ ജനങ്ങൾക്ക് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള ബോധപൂർവമായ നീക്കമാണ് ഇഡിയുടേത്. റെയ്ഡുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഇത്തരം വേട്ടയാടലുകളെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നതിനായാണ് ഇഡി കോഴിക്കോട് ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളതായി പറയപ്പെടുന്ന സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിൽ, വ്യവസായി ഷൈജൽ, ഡിവൈഎഫ്ഐ നേതാവ് നന്ദുലാൽ, വ്യവസായി വാരിഷ് കളത്തിങ്കൽ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിലേക്ക് സിഎംആർഎല്ലിൽ നിന്ന് എത്തിയ 2.78 കോടി രൂപയുടെ ‘മണി ട്രയൽ’ കണ്ടെത്തുന്നതിനാണ് ഇഡി നിലവിൽ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. പണം കൈമാറിയ വഴിയും ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളും കണ്ടെത്തുകയാണ് ലക്ഷ്യം. വീണയുടെ വീട്ടിൽനിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറിയിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള പേജുകളിലെ വിവരങ്ങളും അതിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടപടികൾ നടത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
CPI(M) state secretary M.V. Govindan said that the Enforcement Directorate’s searches at the houses of CPI(M) leaders in Kozhikode and friends of former minister Mohammed Riyas in connection with the monthly payment case were an act of political vendetta.
He said everyone knows that nothing would be found during the searches and alleged that central agencies were attempting to create confusion among the public.