കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര ഉറപ്പുനൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. അതേസമയം സ്ത്രീകൾക്കു വേണ്ടിയെന്ന് സർക്കാർ പറയുന്ന 'പ്രിയദർശിനി' പദ്ധതിക്കു വേണ്ടി വീട്ടമ്മമാർക്കു ധനസഹായം ലഭിക്കുന്ന 'സ്ത്രീസുരക്ഷ പദ്ധതി' റദ്ദാക്കിയോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 'സ്ത്രീസുരക്ഷ പദ്ധതി' അർഹരായ സ്ത്രീകൾക്കു 1000 രൂപ വെച്ച് പ്രതിമാസം ലഭിക്കുന്നതാണ്. പദ്ധതി പ്രഖ്യാപനത്തിനുശേഷം എല്ലാ മാസവും കൃത്യമായി ആയിരം രൂപ വിതരണം ചെയ്തിട്ടുമുണ്ട്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഈ ആനുകൂല്യം അർഹരായവർക്കു ലഭിച്ചിട്ടില്ല. പ്രിയദർശിനി പദ്ധതിയുടെ പേരിൽ സ്ത്രീസുരക്ഷ പദ്ധതി റദ്ദാക്കിയോയെന്ന് ഗുണഭോക്താക്കളായ സ്ത്രീകൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
സാമ്പത്തികമായി ഞെരുങ്ങുന്നതിനാൽ ചെലവ് കുറയ്ക്കാൻ വേണ്ടി സ്ത്രീസുരക്ഷ പദ്ധതി ഉപേക്ഷിച്ച് പകരം പ്രിയദർശിനി പദ്ധതി മാത്രമായി ചുരുക്കിയോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച
16 ലക്ഷത്തിലേറെ സ്ത്രീകൾ സ്ത്രീസുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പുതിയ അപേക്ഷകളും ഈ പദ്ധതിയിലേക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. അർഹതയുള്ള സ്ത്രീകളുടെ എണ്ണം 20 ലക്ഷം ആയാൽ സംസ്ഥാനത്തിനു ഈ പദ്ധതിക്കായുള്ള വാർഷിക ചെലവ് 2,400 കോടിയാകും.
അതേസമയം, കെഎസ്ആർടിസി സൗജന്യയാത്രയുടെ വാർഷിക ചെലവ് അതിനേക്കാൾ കുറവാണ്. ഓർഡിനറി സർവിസുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യയാത്രയുള്ളത്. ഈ പദ്ധതിക്കായി പ്രതിവർഷം ചെലവ് വരിക 800 കോടിയാണ്. സ്ത്രീസുരക്ഷ പദ്ധതിയേക്കാൾ 1600 കോടിയോളം കുറവ്. സാമ്പത്തികമായി ഞെരുങ്ങുന്നതിനാൽ ചെലവ് കുറയ്ക്കാൻ വേണ്ടി സ്ത്രീസുരക്ഷ പദ്ധതി ഉപേക്ഷിച്ച് പകരം പ്രിയദർശിനി പദ്ധതി മാത്രമായി ചുരുക്കിയോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച.
The 'Priyadarshini' scheme, which provides free travel for women on KSRTC buses, was inaugurated today by Chief Minister V.D. Satheesan. However, questions are being raised on social media about whether the government cancelled the 'Sthree Suraksha Scheme'—a financial assistance program for housewives—to fund this new initiative.