Kerala

സംരംഭകർക്കും സാമൂഹ്യപ്രവർത്തകർക്കും ആദരം; 'മാഡിസം ബ്രാന്‍ഡ് അവാര്‍ഡ്‌സ് 2026' ജൂലൈയില്‍

പുരസ്‌കാര ജേതാക്കളെ ജൂലൈയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ആദരിക്കും

Madism Desk

സാമൂഹിക, സാംസ്‌കാരിക, സംരംഭക മേഖലകളില്‍ മികവ് തെളിയിച്ചവരാണോ നിങ്ങള്‍? ആ മികവ് ഇനിയും ലോകം കാണാതെ പോകരുത്. നിങ്ങളെ ആദരിക്കാന്‍ മാഡിസം ഡിജിറ്റല്‍ ഒരുങ്ങുകയാണ്. സംരംഭകത്വ, സാമൂഹ്യ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ ആദരിക്കാന്‍ 'മാഡിസം ബ്രാന്‍ഡ് അവാര്‍ഡ്‌സ് 2026' പ്രഖ്യാപിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക പുരോഗതിക്കും തൊഴില്‍ സൃഷ്ടിക്കും നൂതന ആശയങ്ങളുടെ വികസനത്തിനും സംരംഭകര്‍ നല്‍കുന്ന സംഭാവനകള്‍ അതുല്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ വരെയും ഡിജിറ്റല്‍ ബിസിനസ് മേഖലകളിലും പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ കേരളത്തിന്റെ സാമ്പത്തിക ശാക്തീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഈ സംഭാവനകള്‍ അംഗീകരിക്കുകയും സംരംഭക ലോകത്ത് പുതുമയും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയുമാണ് പുരസ്‌കാരത്തിന്റെ പ്രധാന ലക്ഷ്യം.

സംരംഭകത്വം, ബിസിനസ് വളര്‍ച്ച, നവീന ആശയങ്ങള്‍, സാമൂഹിക സ്വാധീനം എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച സംരംഭകരെയാണ് ആദരിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, സര്‍വിസ് സെക്ടര്‍, ഡിജിറ്റല്‍ ബിസിനസുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

പുരസ്‌കാര ജേതാക്കളെ ജൂലൈയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ ആദരിക്കും. ഭരണകര്‍ത്താക്കള്‍, വ്യവസായ രംഗത്തെ പ്രമുഖര്‍, നിക്ഷേപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കും.

സംരംഭകരായി പ്രവര്‍ത്തിക്കുന്ന ഏത് വ്യക്തിക്കും സ്ഥാപനത്തിനും അവാര്‍ഡിനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വാട്സ് ആപ്പില്‍ ബന്ധപ്പെടുക: 95266 99354.

സംരംഭകര്‍ക്കൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചു പേരെയും ആദരിക്കും. ഇവര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പുരസ്കാരമായി സമര്‍പ്പിക്കും.

English summary:

The Madism Brand Awards 2026 will honour entrepreneurs and social contributors who have made outstanding achievements in business, innovation, and social impact. Organized by Madism Digital, the awards will recognize startups, SMEs, and digital businesses across Kerala. Winners will be felicitated at a special ceremony in Thiruvananthapuram in July 2026, attended by industry leaders and public figures. Five notable social contributors will also be awarded, each receiving ₹50,000, a citation, and a trophy. Applications are open to all eligible entrepreneurs and organizations.