Kerala

പോസ്റ്റൽ വാേട്ട് ഫലങ്ങളി‍‍ൽ വൻ അട്ടിമറി, യുഡിഎഫ് 100 പ്ലസിലേക്കോ? എൻഡിഎ അഞ്ച് സീറ്റിൽ മുന്നിൽ

തുടക്കം മുതൽതന്നെ എൻ ഡി എ 5-4 എന്ന മാന്ത്രിക സംഖ്യയിൽനിന്ന് പിന്നോട്ടു പോയിട്ടില്ല എന്നത് കേരളത്തിൽ ആദ്യമാണ്

Madism Desk

2026 നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ​ഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ വൻ മുന്നേറ്റവുമായി യു ഡി എഫ്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് 70+ എന്ന ലീഡിൽനിന്ന് താഴേക്കു വന്നില്ലെന്നതു ട്രെൻഡ് സംബന്ധിച്ച് വ്യക്തമായ സൂചനകളാണു നൽകുന്നത്. തുടക്കം മുതൽതന്നെ എൻ ഡി എ 5-4 എന്ന സംഖ്യയിൽനിന്ന് പിന്നോട്ടു പോയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മഞ്ചേശ്വരത്തും കാസർ​ഗോഡും പാലക്കാടും തൃശൂരുമാണ് എൻ ഡി എ പോസ്റ്റൽ വോട്ടുകളിൽ മുന്നിട്ടു നിൽക്കുന്നത്. കേരളത്തിൽ ബിജെപി മുന്നേറുമെന്ന നേതാക്കളുടെ പ്രസ്താവനകളെ ശരിവെക്കുന്നതാണ് പോസ്റ്റൽ വോട്ടുകളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൽ ഡി എഫ് ആയിരുന്നു ആ​​​ദ്യ ​ഘട്ട ഫല സൂചന​കളിൽ മുന്നി‍ട്ടു നിന്നിരുന്നത്. കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലികളാണ് എന്നതിലേക്കാണ് ആദ്യ ഘട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

English Summary: Early trends in the 2026 Kerala Assembly elections show an unprecedented neck-and-neck battle, with the UDF maintaining a steady lead of over 70 seats during postal ballot counting. Notably, the NDA is showing record strength by leading in five key constituencies