Kerala

എസ്എൻഡിപിയുമായുള്ള ഐക്യ നീക്കത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്

മറ്റു സമുദായങ്ങളോടെന്നപോലെ എസ്എൻഡിപിയോടും സൗഹാർദ്ദപരമായ ബന്ധം നിലനിർത്താനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്

Madism Desk

കോട്ടയം: നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനമെടുത്തത്. ഐക്യം പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ് ബോർഡ് നീക്കത്തെ തള്ളിയത്.

മുൻകാലങ്ങളിൽ നടത്തിയ ഐക്യ ശ്രമങ്ങൾ പലതവണ പരാജയപ്പെട്ട സാഹചര്യത്തിൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വീണ്ടും ഒരു ഐക്യ ശ്രമം വിജയിക്കാൻ സാധ്യത കുറവാണെന്ന് എൻഎസ്എസ് നേതൃത്വം വിലയിരുത്തി. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ കഴിയില്ലെന്നും അതിനാൽ ഐക്യം പ്രായോഗികമല്ലെന്നും ബോർഡ് യോഗം വിലയിരുത്തി.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനുള്ളത്. മറ്റു സമുദായങ്ങളോടെന്നപോലെ എസ്എൻഡിപിയോടും സൗഹാർദ്ദപരമായ ബന്ധം നിലനിർത്താനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. എന്നാൽ, ഐക്യവുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ഡയറക്ടർ ബോർഡിന്റെ ഏകോപിത തീരുമാനം.

English Summary: NSS has pulled out of unity talks with SNDP, calling the alliance impractical while maintaining friendly ties with all political parties.