പതിമൂന്നാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. തിരിച്ചടിയിലും പിണറായി വിജയന്‍ നയിക്കട്ടെ എന്ന നിലപാടാണ് സിപിഎം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇതാദ്യമായാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാകുന്നത്. കേരളത്തില്‍ ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടുകയും 11, 12 നിയമസഭകളില്‍ മുഖ്യമന്ത്രി സ്ഥാനം വഹിക്കുകയും ചെയ്ത ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി എത്തുവന്നത്.
ചരിത്ര വിജയം നേടി അധികാരം പിടിച്ച യുഡിഎഫില്‍ വിഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കോണ്‍ഗ്രസ് തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെയും പ്രഖ്യാപിച്ചത്. ധര്‍മടം മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായ മുന്നാം വിജയം നേടിയാണ് പിണറായി വിജയന്‍ ഇത്തവണയും നിയമസഭയില്‍ എത്തിയിരിക്കുന്നത്.
English Summery: The CPM has appointed Pinarayi Vijayan as the Leader of the Opposition in the 13th Kerala Legislative Assembly. The decision was taken by the party committee following the formation of the new government, marking a major political development in Kerala’s post-election landscape.