Kerala

ഓണം മഴ തൂക്കുമോ? ഇന്ന് മുതൽ മുന്നറിയിപ്പുകൾ, കള്ളക്കടലിനും സാധ്യത... പെട്ടെന്ന് എന്ത് സംഭവിച്ചു?

ഓഗസ്റ്റ് 22 മുതൽ 26 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

Madism Desk

ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാവുകയാണ് കേരളത്തിൽ. അതും ഈ ഓണക്കാലത്ത് തന്നെ. ഉത്രാടപ്പാച്ചിലെല്ലാം വെള്ളത്തിലാവുമോയെന്ന ആശങ്കൾക്കിടയിലും രാത്രിയിലെ ചെറിയ തണുപ്പ് ഒരു തരത്തിൽ ആശ്വാസവുമാണ്. ഓണവെയിൽ പരന്നാടിയ കുറച്ച് ദിവസങ്ങൾക്ക് ശേഷം പെട്ടെന്നെങ്ങനെയാണ് മഴ കനത്തത്? അതിന് കാരണം ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെടുന്ന ഒരു ചക്രവാതച്ചുഴിയാണ്.

പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമീപം വടക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലാണ് ചക്രവാതച്ചുഴി രൂപപ്പെടുന്നത്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലും ഒരു ന്യൂനമർദം തുടരുന്നുണ്ട്. ഇതാണ് തിരുവോണം വരെ മഴയ്ക്ക് സാധ്യത പ്രവചിക്കാനുള്ള കാരണം. ഓഗസ്റ്റ് 22 മുതൽ 26 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇതിൽ തന്നെ 23,24,25 തീയതികളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാധ്യത. ഇന്ന് വടക്കൻ ജില്ലകളിലാകെ യെല്ലോ അലർട്ടുണ്ട്.

കേരളത്തിൽ ഓണക്കാലത്ത് (ചിങ്ങ മാസത്തിൽ) മഴ പെയ്യുന്നതിന് പ്രധാനമായും ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ കാരണങ്ങളാണുള്ളത്.

പ്രധാന കാരണങ്ങൾ:

തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ സാന്നിധ്യം:

ജൂൺ മാസത്തിൽ ആരംഭിക്കുന്ന കാലവർഷം (South West Monsoon) സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കും. ചിങ്ങ മാസം (ഓഗസ്റ്റ് - സെപ്റ്റംബർ) കാലവർഷത്തിന്റെ അവസാന ഘട്ടമായതിനാൽ അന്തരീക്ഷത്തിൽ ഈർപ്പമുള്ള കാറ്റിന്റെ സാന്നിധ്യം ശക്തമായിരിക്കും.

പശ്ചിമഘട്ട മലനിരകൾ (Western Ghats):

അറബിക്കടലിൽ നിന്ന് ഈർപ്പവുമായി എത്തുന്ന കാറ്റിനെ പശ്ചിമഘട്ട മലനിരകൾ തടഞ്ഞുനിർത്തുകയും, അത് മുകളിലേക്ക് ഉയർന്ന് തണുത്ത് മഴമേഘങ്ങളായി മാറി കേരളത്തിൽ മഴ പെയ്യിക്കുകയും ചെയ്യുന്നു.

ചുഴലിക്കാറ്റുകളും ന്യൂനമർദ്ദങ്ങളും:

ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളും (Low Pressure) അന്തരീക്ഷ മേഘചുഴികളും ഓണക്കാലത്ത് കനത്ത മഴയ്ക്ക് കാരണമാകാറുണ്ട്.

കാലാവസ്ഥാ വ്യതിയാനം:

അടുത്തകാലത്തായി ഓഗസ്റ്റ് അവസാന വാരങ്ങളിലും സെപ്റ്റംബറിലും മഴയുടെ തീവ്രത കൂടുന്ന പ്രവണത കാണപ്പെടുന്നുണ്ട്. ചിങ്ങവെയിലിനൊപ്പം ഇടയ്ക്കിടെ പെയ്യുന്ന ഇത്തരം മഴയാണ് ഓണക്കാലത്തെ കേരളത്തിന്റെ തനത് അന്തരീക്ഷം സൃഷ്ടിക്കുന്നത്.

അതേസമയം തിങ്കളാഴ്ച, കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 23) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കന്യാകുമാരി തീരത്ത് പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രതാ മുന്നറിയിപ്പ് പാലിക്കുക.

After a brief lull, rain is intensifying again across Kerala — and right during the Onam season. Amid concerns that the festive rush on Uthradam could be disrupted by waterlogging, the slight chill at night is at least a small relief. After several days of bright Onam sunshine, how did the rain suddenly intensify? The reason is a cyclonic circulation that is newly forming over the Bay of Bengal.