Kerala

'പിഎസ്‌സി ചെർമാനെയും അംഗങ്ങളെയും പുറത്താക്കണം..'; രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ, നിയമോപദേശ തേടാൻ ചെയർമാൻ

ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ്‌സി ചെയർമാനെ പുറത്താക്കാം.

Madism Desk

പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. രാജേന്ദ്ര അർലേക്കറാണ് കേരളം ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച്ച മുൻപ് ശുപാർശ നൽകിയത്. പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെയും പിഎസ്‌സി അംഗങ്ങളെയും പുറത്താക്കണമെന്നാണ് ശുപാർശ.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഗവർണറുടെ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ്‌സി ചെയർമാനെ പുറത്താക്കാം. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. യുവമോർച്ചയുടെയും എബിവിപിയുടെയുമടക്കം വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ടിനൊപ്പമാണ് ശുപാർശ നൽകിയത്.

അതേസമയം, ഗവർണറുടെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാനാണ് പിഎസ്‍സി ചെയർമാന്റെ നീക്കം. ​ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഗവർണറുടെ അസാധാരണ നീക്കം. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി കഴിയും മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ഗവര്‍ണറുടെ ശുപാര്‍ശ.

ഭരണഘടനാ പരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ ഗവർണർക്ക് നേരിട്ട് പിഎസ്‌സിയെ പിരിച്ചുവിടാനാവില്ല. പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരമുള്ളത്. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീം കോടതിക്ക് റഫർ ചെയ്യാം. സുപ്രീം കോടതി അന്വേഷണം വന്നാൽ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാം. ചെയർമാനെതിരെ നിരവധി പരാതികളാണ് ലോക് ഭവന് കിട്ടിയത്. 

പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെയും കണ്ടെത്തല്‍. നിലവിൽ മൂന്ന് പരീക്ഷകളുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കാൻ നീക്കം നടക്കുന്നതിനെടയാണ് ​ഗവർണറുടെ ശുപാർശ പുറത്തുവരുന്നത്.

Kerala former Governor Rajendra Arlekar has recommended to the President of India the dismissal of Kerala Public Service Commission (PSC) Chairman Dr. M.R. Baiju and 16 other members. This unprecedented move, made just a week before the Governor steps down, stems from complaints by youth organizations and an internal vigilance report citing exam irregularities. Since the PSC is an independent constitutional body, only the President holds the authority to remove its members under Article 317.