Kerala

സുരേഷ് ​ഗോപിയുടെ 'മറ്റേ മോനെ' പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും ഇടതുമുന്നണിയും

എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു

Madism Desk

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപനമില്ലാതിരുന്നതോടെ വെട്ടിലായി ബിജെപി സംസ്ഥാന നേതൃത്വം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേരളത്തിൽ എയിംസ് വരുമെന്ന് പലായവർത്തി പ്രസ്താവനകൾ നടത്തിയിരുന്നു. ഒരുഘട്ടത്തിൽ 'കേരളത്തിൽ എയിംസ് വരും മറ്റേ മോനെ!' എന്ന അതിരുവിട്ട പ്രഖ്യാപനവും അദ്ദേഹം നടത്തി.

എന്നാൽ ഇത്തവണത്തെ ബജറ്റിൽ കേരളത്തിന് പേരിന് പോലും പദ്ധതികളൊന്നും പ്രഖ്യാപിക്കാതിരുന്നതോടെ സുരേഷ് ​ഗോപിയുടെ നില പരുങ്ങലിലായി. ഡൽഹിയിൽ നിന്ന് വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും കേരളത്തിലെത്തിയിട്ട് മാധ്യമങ്ങളെ കാണാമെന്നുമായിരുന്നു അദ്ദേഹം കഴി‍ഞ്ഞ ദിവസം പറഞ്ഞത്.

നേരത്തെ സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി രം​ഗത്തുവന്നിരുന്നു. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിലും സുരേഷ് ​ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനുമെതിരെ വിമ‍ർശനങ്ങൾ ഉയർന്നിരുന്നു.

സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും ബജറ്റിൽ അവ​ഗണിക്കപ്പെട്ടിരുന്നു.

English Summary: BJP Kerala state leadership is in a tight spot after the Union Budget failed to announce an AIIMS for the state, despite Union Minister Suresh Gopi’s repeated public assurances—including the much-mocked “AIIMS varum, matte mone!” claim.