പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ സ്കൂൾ വിദ്യാർഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കേസിൽ ഒരു പെൺകുട്ടി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് പ്രതികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞു. കേസിൽ പ്രായപൂർത്തിയായവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കുട്ടി പഠിക്കുന്ന സ്കൂളിലും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചായിരുന്നു പീഡനം നടന്നത്.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയായത് സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞത്. സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് ജില്ലാപൊലീസ് മേധാവി പറഞ്ഞു.
സ്കൂൾ ടീച്ചറാണ് ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പത്ത് ആളുകളുടെ പേരുകൾ കൂടി പെൺകുട്ടി വെളിപ്പെടുത്തിയത്. സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും സ്കൂളിലെ ശുചിമുറിയിലും വെച്ചാണ് പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. ഇരയായ പതിമൂന്നുകാരിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം
omplaint has been filed alleging that a 13-year-old schoolgirl was abused by her classmates in Pathanamthitta. According to the police, eight minors including one girl are accused in the case; six of them have been identified. The police state that adults are also involved in the matter. An FIR has been registered. The abuse took place at the school the girl attends and at the home of one of the accused girls.