Kerala

'കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചരവൃന്ദവും'; രാജീവ് ചന്ദ്രശേഖറിനെതിരെ ടിപി സെൻകുമാർ

രാജീവ് ചന്ദ്രശേഖറിനെതിരെ സംഘപരിവാർ അനുഭാവിയായ ടിപി സെന്‍കുമാർ മുന്‍പും വിമർശനങ്ങള്‍ ഉയർത്തിയിരുന്നു.

Madism Desk

തിരുവനന്തപുരം: പി സി ജോർജ്ജും മകൻ ഷോൺ ജോർജ്ജും ഉന്നയിച്ച സഭാ വിമർശനങ്ങൾക്ക് പിന്തുണയുമായി മുൻ ഡിജിപിയും സംഘപരിവാർ അനുഭാവിയുമായ ടി പി സെൻകുമാർ. കേരളത്തെപ്പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളത്തിലെ ബിജെപിയെ എവിടെ എത്തിച്ചുവെന്ന് സെൻകുമാർ ചോദിച്ചു. കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിന് ശ്രമിച്ചപ്പോൾ ഇക്കാര്യങ്ങൾ ഓർമ്മിച്ചിരുന്നുവെന്നും സഭയെക്കുറിച്ച് ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണെന്നും സെൻകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സെൻകുമാറിന്റെ വാക്കുകൾ

കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയപ്പോൾ ഞാൻ പറഞ്ഞതാണ്. ചത്തിസ്ഗഡ്‌ പ്രശ്നം വന്നപ്പോൾ ഞാൻ പോസ്റ്റ്‌ ഇട്ടതാണ്. കേരളത്തെ പറ്റി എബിസിഡി അറിയാത്ത പ്രസിഡന്റും മറുത്തു പറയാത്ത അനുചാരവൃന്ദവും ഇന്ന് കേരളം ബിജെപിയെ എവിടെ എത്തിച്ചു?ഷോൺ ജോർജും ശ്രീ പിസി ജോർജും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.

വാസ്തവത്തിൽ ആർക്കാണ് എല്ലാ ആനുകൂല്യങ്ങളും എടുക്കുന്നതല്ലാതെ അതിന് തക്കതായ എന്തെങ്കിലും തിരിച്ചു ചെയ്യുന്നുണ്ടോ ? എല്ലായിപ്പോഴും ലാഭം മാത്രം എടുക്കുന്ന സ്വഭാവം! ഇവരുടെയൊന്നും സഹായമില്ലെങ്കിലും ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് സാധിക്കും എന്ന് കൂടി ഇവർക്ക് മനസ്സിലാകണം. അവരുടെ ലാഭത്തിന് വേണ്ടിയാണ്.

അതായത് ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിൽ നിന്നും അവരെ രക്ഷിക്കുന്നത് ബിജെപി മാത്രമാണ്. അത് കൂടെ മനസ്സിലാക്കാൻ അവർക്ക് കഴിയണമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടുന്ന എല്ലാ സീറ്റുകളും അവരുടെ യാതോരു സഹായവും ഇല്ലാതെയാണ് എന്ന് മനസ്സിലാക്കാനുള്ള ഒരു സാമാന്യ ബുദ്ധി എല്ലാവരും കാണിച്ചാൽ നന്ന് !

English Summary: TP Senkumar criticised Rajeev Chandrasekhar, accusing BJP leadership of weakening the party in Kerala while backing PC George’s remarks on church outreach.