Kerala

ഇ ഡി പരിശോധനയില്‍ മുഖ്യമന്ത്രിക്ക് തന്ത്രപരമായ മൗനം; തെരുവില്‍ പ്രതിരോധം ശക്തമാക്കാന്‍ സിപിഎം

ഇന്നലെ ഡല്‍ഹിയിലും കേരളത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പതിവ് ശൈലിയില്‍ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവഗണന.

Madism Desk

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലടക്കം 12 ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ മൗനം തുടര്‍ന്ന് കേരള മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നലെ ഡല്‍ഹിയിലും കേരളത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പതിവ് ശൈലിയില്‍ ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ അവഗണന.

ഇന്നലെ രാത്രി ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കെത്തിയ വി ഡി സതീശന്‍ കനത്ത സുരക്ഷയില്‍ ആയിരുന്നു വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നടന്ന ഇഡി നീക്കം രാഷ്ട്രീയ പകപോക്കലാണെന്നും, ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുമായി വിഡി സതീശന്‍ ഉണ്ടാക്കിയ ഡീലാണെന്നും ഇടത് കേന്ദ്രങ്ങള്‍ ആരോപണം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി നിരന്തരമായി മാധ്യമങ്ങളെ അവഗണിക്കുന്നത്.

അതിനിടെ, മകള്‍ ടി വീണയിലൂടെ പിണറായി വിജയനെ ലക്ഷ്യമിടുന്ന ഇഡി നടപടി പാര്‍ട്ടിക്ക് നേരെയുള്ള കടന്നാക്രമണമായി കണ്ട് രാഷ്ട്രീയമായി നേരിടാന്‍ ആണ് സിപിഎം തയ്യാറെടുക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുകയെന്ന കേന്ദ്ര സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമാണ് പിണറായിക്കെതിരായ നീക്കമെന്ന് സിപിഎം സെക്രട്ടേറിയറ്റ് ഇന്നലെ തന്നെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രാഞ്ച് തലം വരെ പാര്‍ട്ടിയെ അണിനിരത്തി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ത്തി പ്രതിരോധം ശക്തമാക്കുന്നത്.

സംസ്ഥാനത്ത് ഇന്നും പ്രതിഷേധം പരിപാടികള്‍ സജീവമാക്കാനാണ് സിപിഎം ശ്രമിക്കുന്ന്. ഇന്ന് എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് നടക്കും. വൈകിട്ട് 5 മണിക്കാണ് മാര്‍ച്ച്. ഏരിയ തലത്തില്‍ ഇന്ന് പന്തളം കൊളുത്തി പ്രകടനവും പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

എന്നാല്‍, പിണറായി വിജയന്റെ വാടക വീട്ടില്‍ ഇന്നലെ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയാകും സിപിഎം പ്രതിരോധം തീര്‍ക്കുക. ഉണ്ടായത് പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണമാണെന്ന് വാദമാണ് നേതാക്കള്‍ നല്‍കുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രതിഷേധത്തിനിടെ ഉണ്ടായ അതിക്രമത്തില്‍ സിപിഎം നേതൃത്വം വിശദീകരണം നല്‍കേണ്ടിവരും.

English Summary: Kerala Chief Minister V. D. Satheesan continued to remain silent over the Enforcement Directorate (ED) raids conducted at 12 locations, including the rented residence of opposition leader Pinarayi Vijayan. Reporters questioned the Chief Minister both in Delhi and Kerala, but he avoided responding to the media. Repeated questions were reportedly met with his usual smile, without offering any clarification or reaction regarding the ED action.