Kerala

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള അയോഗ്യതാ ഉത്തരവ്; വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി

ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കികൊണ്ടുള്ള ഉത്തരവ്

Madism Desk

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിൽ വീണ്ടും തിരിച്ചടി നേരിട്ട് വെള്ളാപ്പളി നടേശൻ. ഉത്തരവിന്മേൽ സമർപ്പിച്ച അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. അടിയന്തര പരിഗണിഗണനാ സാഹചര്യം ഇല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനാണ് അപ്പീൽ സംബന്ധിച്ച് നിലപാട് സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ തത് സ്ഥാനത്തുനിന്ന് നീക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്.

ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കികൊണ്ടുള്ള ഉത്തരവ്. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും, യോഗം പ്രസിഡന്റ് സ്ഥാനത്തു നിന്നും ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായ മൂന്ന് വർഷം റെജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അയോഗ്യതയ്ക്ക് കാരണമായത്. ഈ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കികൊണ്ട് ഉത്തരവിട്ടത്.

അന്തരിച്ച പ്രൊഫസർ എം കെ സാനു മാഷായിരുന്നു ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ഹർജി നൽകിയത്. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകൾ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ലെന്നും യോഗത്തിന്റെ സുഗമമായ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

English Summary: Vellappally Natesan faced another setback as the Kerala High Court rejected his plea for urgent consideration of an appeal against his disqualification as General Secretary of SNDP Yogam.