News

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ; വിജയ് രണ്ട് സീറ്റുകളിൽ മത്സരിക്കും

വിജയി പെരമ്പൂരിനും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും

Madism Desk

ചെന്നൈ: നടൻ വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. വിജയി പെരമ്പൂരിനും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കും. ജനങ്ങൾ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം വിസിലിന് വോട്ട് ചെയ്യണമെന്ന് വിജയ് നിർദ്ദേശിച്ചു.

234 നിയമസഭാ സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വിജയിയുടെ പാർട്ടിയിലെ പ്രമുഖ നേതാക്കൾയും മത്സര രംഗത്തുണ്ട്. ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തിരിക്കുന്നത്'വിജയ് പറഞ്ഞു.

കൂടാതെ, ലഹരിമുക്ത തമിഴ്‌നാട് ലക്ഷ്യമാക്കി, പന്ത്രണ്ടാം ക്ലാസ്സ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്കു 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു.

English Summary: Actor Vijay’s TVK unveils candidates for Tamil Nadu elections. He will contest Perambur & Tiruchirappalli East, pledging a drug-free state and interest-free student loans up to ₹20 lakh.