നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും സിപിഎമ്മും നേരിട്ട തിരിച്ചടിയ്ക്ക് സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ കാരണമായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് എതിരെ ഉയര്‍ന്ന വികാരം പരിഗണിക്കേണ്ടതായിരുന്നു. പി കെ ശ്യാമളയും ടിഐ മധുസൂദനനും മത്സസരിക്കാന്‍ അയോഗ്യരല്ല. എന്നാല്‍ ആ പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരില്‍ ചിലര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യാതിരുന്നിട്ടുണ്ട്. അത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സാധാരണ സ്ഥാനാര്‍ഥിക്ക് എതിരെ എതിര്‍പ്പ് ഉണ്ടായാല്‍ അക്കാര്യം പാര്‍ട്ടിയില്‍ പറയും. എന്നാല്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. കുറച്ച് പേരെങ്കിലും എതിര്‍ക്കുകയും ചെയ്തു വോട്ടും ചെയ്തില്ല. അത് ഒരു പുതിയ അനുഭവമാണ്. ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന തരത്തിലുള്ള വ്യാഖ്യാനം തെറ്റാണ്.