ജീവിതാന്ത്യത്തിലുള്ള മനുഷ്യര്‍ക്ക് ആ കാലം സുഖപ്രഥമാക്കുക, മരണം അന്തസുറ്റതാക്കുക എന്നതാണ് പാലേയേറ്റീവ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്ന വിശാലമായ കാഴ്ചപ്പാട്. എന്നാല്‍ ജീവിതാന്ത്യം എപ്പോള്‍ തുടങ്ങുന്നു എന്നത് നിര്‍വചിക്കുക എന്നത് ബുദ്ധിമുട്ടാണ്. അത് ചിലരുടെ കാര്യത്തില്‍ മാത്രമാണ് തിരിച്ചറിയാന്‍ കഴിയുക.
അഡ്വാന്‍സ് കാന്‍സര്‍, ചില കിഡ്‌നി, ഹൃദയ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവരില്‍ നമുക്കിത് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ പ്രായമായവരില്‍ ഏതെങ്കിലും ഒരു പോയിന്റില്‍ ആരംഭിക്കാതെ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ അത് പാലിയേറ്റീവ് കെയറില്‍ പരിഗണിക്കപ്പെടുമോ എന്ന് തിരിച്ചറിയണം.
ഒരു കാന്‍സര്‍ ബാധിതന് രോഗം തിരിച്ചറിയുന്ന സമയത്താണ് മാനസിക പിന്തുണ വേണ്ടത്. അത്തരത്തിലുള്ള ഒരു വ്യക്തിയോട് അസുഖം മാറാത്ത അവസ്ഥയില്‍ പാലിയേറ്റീവിനെ സമീപിച്ചാല്‍ മതിയെന്ന് പറയാന്‍ കഴിയില്ല. നൈമിഷികമായ ഒരു പ്രക്രിയ മാത്രമാണ് മരണം. ജീവിതം കൊണ്ട് നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ എന്ന വേദനയാണ് ഓരോരുത്തര്‍ക്കുമുള്ളത്.