നബിദിന റാലിയില്‍ പണ്ട് മുതല്‍ സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലമായിരിക്കണം ഇത്തവണ ചെറിയ മാറ്റം ഉണ്ടായത്. ഓണാഘോഷത്തിലെ മുസ്ലീം പെണ്‍കുട്ടികളുടെ സാന്നിധ്യം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇസ്ലാമിക ആഘോഷങ്ങളില്‍ എന്നാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത്. അവിടെ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്നാണ് പറഞ്ഞത്.
ആ വാക്ക് ശ്രദ്ധേയമാണ്, പ്രദര്‍ശിപ്പിക്കുക എന്നതിലൂടെ ഒരു വസ്തു എന്ന നിലയിലാണ് സ്ത്രീകളെ വിശേഷിപ്പിക്കുന്നത്. ആ സംസാരം സ്ത്രീകളോടല്ല. മറ്റൊരാളോടാണ്. അവിടെയാണ് പ്രശ്‌നമുള്ളത്. സ്ത്രീകളോട് പറയാനുള്ളത് അവരോട് പറയാതെ മറ്റൊരു വിഭാഗത്തോട് പറയുമ്പോള്‍ സ്ത്രീകള്‍ എവിടെയാണ്. കാന്തപുരം സംസാരിച്ചത് സ്ത്രീയുടെ രക്ഷാകര്‍ത്താവിനോട്, അത് തന്നെ സ്ത്രീവിരുദ്ധമാണ്.
Dr. Noorjahan K. argues that the traditional exclusion of women from Nabi Day processions is now being questioned, with some changes emerging amid wider social discussions. She also criticises remarks by Kanthapuram A.P. Aboobacker Musliyar about women not being “displayed” at Islamic celebrations, arguing that such language reduces women to objects and reflects a patriarchal approach. According to her, addressing women’s guardians rather than women themselves raises a deeper question about women’s agency and place in religious and social spaces.