ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് ഇന്നസെന്റ് സോണറ്റ്. മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന്റെ ചെറുമകനായ അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത് ജൂനിയർ ഇന്നസെന്റ് എന്നാണ്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ മാഡ്കാസ്റ്റിലൂടെ പങ്കുവെച്ച താരം, സിനിമയാണ് ഇനി തന്റെ ഭാവിയെന്ന് വ്യക്തമാക്കി. താൻ ഇന്ന് സിനിമയിൽ സജീവമാണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അപ്പാപ്പൻ ഏറെ സന്തോഷിക്കുമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.