ഡല്‍ഹിയില്‍ നടന്ന സിജെപി സമരം വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ മാത്രം ഊന്നി നിന്നപ്പോള്‍ അതിന്റെ രാഷ്ട്രീയ സാധ്യതകള്‍ ഇല്ലാതാക്കിയെന്ന് ഷാജഹാന്‍ മാടമ്പാട്ട്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ സമരം പൊടുന്നനെ നിശ്ചലമാവുകയാണ് ചെയ്തത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് അപ്പുറം വിദ്യാഭ്യാസ മേഖലയിലെ സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന കേന്ദ്ര ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അറബ് രാഷ്ട്രങ്ങളില്‍ അലയടിച്ച അറബ് വസന്തം സമാനമായ സാഹചര്യമായിരുന്നു. നേതാക്കളില്ലാത്ത പ്രക്ഷോഭം കൊടുങ്കാറ്റായിരുന്നു അറബ് ലോകത്ത് ഉണ്ടായത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ പിന്നീടെന്ത് സംഭവിച്ചു എന്നത് ലോകം കണ്ടതാണ്. അറബ് വസന്തം മിഡില്‍ ഈസ്റ്റിനെ ആകെ മാറ്റുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കാര്യങ്ങള്‍ ആ നിലയിലേക്ക് എത്തിയില്ല. പൊടുന്നനെ ഒരു കൊടുങ്കാറ്റുണ്ടാകുന്നു. വന്‍മരങ്ങള്‍ ഉലയുന്നു. വീഴുന്നു, അത് കഴിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് പോകുന്നു അതാണുണ്ടായത്. എന്നാല്‍ 12 കൊല്ലമായി പടുത്തുയര്‍ത്തിയ മോദി ഭീതിയെ മറികടക്കാന്‍ ആയെന്നതാണ് ജെന്‍സി പ്രക്ഷോഭത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
Political commentator Shajahan Madampat has said that the CJP protest in Delhi lost its broader political potential by focusing solely on the resignation of Union Education Minister Dharmendra Pradhan. According to him, the agitation came to an abrupt halt once Pradhan resigned. Madampat argued that the larger issue extends beyond question paper leaks, pointing to what he described as increasing central intervention that undermines the autonomy of the education sector, with potentially far-reaching consequences.